ഗാസ: ഇന്ന് (നവംബർ 10) പുലർച്ചെ ജബാലിയയിൽ നടന്ന ആക്രമണത്തിൽ 13 കുട്ടികൾ ഉൾപ്പെടെ 30 ഓളം പ്രവർത്തകർ കൊല്ലപ്പെട്ടതായി രക്ഷാപ്രവർത്തകർ. 30 ലധികം പേർക്ക് പരിക്കേറ്റതായും സിവിൽ ഡിഫൻസ് പ്രവർത്തകർ അറിയിച്ചു. ഒക്‌ടോബർ 6 മുതൽ, ജബാലിയ ഉൾപ്പെടെയുള്ള വടക്കൻ ഗാസയിലെ പ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്.
ഹമാസ് തീവ്രവാദികൾ വീണ്ടും സംഘടിക്കുന്നത് തടയാൻ ശ്രമിക്കുന്നതായി അവകാശപ്പെട്ടാണ് ആക്രമണം. ഗാസ സിറ്റിയിലെ സാബ്ര പരിസരത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിരവധി സിവിലിയന്മാർ ഇപ്പോഴും അവശിഷ്‌ടങ്ങൾക്കടിയിലാണ് എന്നും ഏജൻസി കൂട്ടിച്ചേർത്തു. ആക്രമണത്തിൻ്റെ റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക