കേരളം

kerala

ETV Bharat / international

വെസ്‌റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക് - ISRAELI FORCES IN WEST BANK - ISRAELI FORCES IN WEST BANK

വെസ്‌റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 10 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി റെഡ് ക്രസന്‍റ് വക്താവ് പറഞ്ഞു. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.

PALESTINE ISRAEL CONFLICT  വെസ്‌റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം  ISRAEL HAMAZ WAR  ISRAELI FORCES ATTACKED WEST BANK
Mourners carry the body of Khalil Ziada, wrapped in a Palestinian flag, as they leave a hospital morgue during his funeral in the West Bank city of Bethlehem, Tuesday, Aug. 27, 2024. He died in an Israeli settler attack in Wadi Rahal village (AP)

By ETV Bharat Kerala Team

Published : Aug 28, 2024, 1:35 PM IST

നബ്ലസ് (പലസ്‌തീൻ) : ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലും റെയ്‌ഡിലും വെസ്‌റ്റ് ബാങ്കിൽ 10 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി റെഡ് ക്രസന്‍റ് വക്താവ് അഹമ്മദ് ജിബ്രിൽ പറഞ്ഞു. രണ്ട് പലസ്‌തീനികൾ ജെനിൻ നഗരത്തിലും മറ്റ് നാല് പേർ അടുത്തുള്ള ഗ്രാമത്തിലും നാല് പേർ തുബാസ് പട്ടണത്തിനടുത്തുള്ള അഭയാർഥി ക്യാമ്പിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കൻ വെസ്‌റ്റ് ബാങ്കിലെ ജെനിനിലും തുൽക്കറിലും തീവ്രവാദം തടയുന്നതിനുള്ള ഓപ്പറേഷൻ നടത്തുകയാണെന്ന് ഇസ്രയേൽ സൈന്യം ബുധനാഴ്‌ച (ഓഗസ്‌റ്റ് 28) പുലർച്ചെ അറിയിച്ചു. വെസ്‌റ്റ് ബാങ്കിൽ വ്യോമാക്രമണം നടത്തി അഞ്ച് പേർ കൊല്ലപ്പെട്ടുവെന്ന് പലസ്‌തീൻ അതോരിറ്റി റിപ്പോർട്ട് ചെയ്‌തതായി ഇസ്രയേൽ അറിയിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ഓപ്പറേഷൻ.

2023 ഒക്‌ടോബർ 7 ന് ഹമാസിൻ്റെ ആക്രമണത്തിന് ശേഷം 640 ലധികം പലസ്‌തീനികൾ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗാസയിലെ യുദ്ധത്തോടൊപ്പം വെസ്‌റ്റ് ബാങ്കിലും ഇസ്രയേൽ അക്രമം വർധിപ്പിച്ചിരുന്നു. ഇതേ കാലയളവിൽ പലസ്‌തീൻ ആക്രമണത്തിൽ 19 ഇസ്രയേലികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു.

Also Read:വിശ്രമമെന്തെന്ന് മറന്നു പോയ ഗാസയിലെ കുരുന്നുകള്‍; യുദ്ധം ബാക്കിയാക്കിയ ജീവിതങ്ങളുടെ ജീവനോപാധി ഇങ്ങനെ...

ABOUT THE AUTHOR

...view details