വൈവാഹികമോ അല്ലാത്തതോ ആയ ബന്ധത്തിലേര്‍പ്പെട്ട കൗമാരക്കാരായ പെൺകുട്ടികളിൽ വലിയൊരു ശതമാനവും പങ്കാളിയില്‍ നിന്നുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. 20 വയസ് തികയും മുമ്പ് ഏകദേശം 19 ദശലക്ഷം പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടുള്ളത്. ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസെന്‍റ് ഹെൽത്തിലാണ് ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
6ൽ 1 (16%) പെണ്‍കുട്ടികളും കഴിഞ്ഞ വർഷം ഇത്തരം അക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവതികൾ ഇന്‍റിമേറ്റ് പാര്‍ട്‌ണറുടെ അക്രമം ഭയാനകമാംവിധം അനുഭവിച്ചിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒയുടെ ലൈംഗിക, പ്രത്യുത്‌പാദന ആരോഗ്യ ഗവേഷണ വിഭാഗം ഡയറക്‌ടർ ഡോ. പാസ്‌കല്‍ അലോട്ടി പറയുന്നു. ഇത് ദീര്‍ഘവും ശാശ്വതവുമായ ദോഷങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനാരോഗ്യ പ്രശ്‌നമായി കണക്കാക്കി കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പങ്കാളിയുടെ അക്രമം കൗമാരക്കാരുടെ ആരോഗ്യം, വിദ്യാഭ്യാസ നേട്ടങ്ങൾ, ഭാവി ബന്ധങ്ങൾ, പ്രതീക്ഷകൾ എന്നിവയിലെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കൂടാതെ ഇത്തരം അക്രമങ്ങള്‍ ശാരീരികമായ പരിക്കുകൾ, വിഷാദം, ഉത്കണ്‌ഠ, ആസൂത്രിതമല്ലാത്ത ഗർഭധാരണം, ലൈംഗികമായി പകരുന്ന അണുബാധ, മറ്റ് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ എന്നിവയിലേക്കെല്ലാം നയിക്കാന്‍ സാധ്യതയുള്ളതാണ്.
കണക്കുകള്‍ ഇങ്ങനെ:15-19 വയസ് പ്രായമുള്ള പെൺകുട്ടികൾ അനുഭവിക്കുന്ന ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങളെക്കുറിച്ച് ആദ്യമായാണ് വിശദമായ പഠനം പുറത്തുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ അതിക്രമം നേരിടുന്നത് ഓഷ്യാനിയന്‍ മേഖലയിലാണ്, 47%. രണ്ടാമത് സെൻട്രൽ സബ്-സഹാറൻ ആഫ്രിക്കയാണ്,40%.
മധ്യ യൂറോപ്പിലും (10%), മധ്യേഷ്യയിലുമാണ് (11%) ഏറ്റവും കുറഞ്ഞ നിരക്ക്. ഏറ്റവും കുറവ് നിരക്കുള്ള രാജ്യങ്ങളിൽ ഇത്തരം അക്രമങ്ങൾക്ക് വിധേയരാകുന്ന കൗമാരക്കാരായ പെൺകുട്ടികൾ 6% ആണെങ്കില്‍ ഉയർന്ന നിരക്കുള്ള രാജ്യങ്ങളില്‍ ഇത് 49% വരെയാണ്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് കൗമാരക്കാരായ പെൺകുട്ടികൾക്ക് പങ്കാളിയില്‍ നിന്ന് അതിക്രമം നേരിടേണ്ടി വരുന്നത് എന്നും പഠനം പറയുന്നു. ശൈശവ വിവാഹങ്ങള്‍ ഇത്തരത്തിലുള്ള അപകട സാധ്യതകൾ വന്‍തോതില്‍ വർധിപ്പിക്കുന്നതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.