കേരളം

kerala

ETV Bharat / health

യൂറിക് ആസിഡ് കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ - FOOD THAT ARE GOOD FOR URIC ACID

ശരിയായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ യൂറിക് ആസിഡ് കുറയ്ക്കാൻ സാധിക്കും. അതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

HOW TO REDUCE URIC ACID NATURALLY  FOODS TO LOWER URIC ACID  BEST FOOD TO REDUCE URIC ACID  FOODS TO NATURALLY LOWER URIC ACID
Representative Image (File Image)

By ETV Bharat Health Team

Published : Jan 29, 2025, 8:06 PM IST

ന്ന് യുവാക്കളിലും പ്രായമായവരിലും ഒരേപോലെ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് യൂറിക് ആസിഡ്. ശരീരത്തിൽ യൂറിക് ആസിഡിന്‍റെ അളവ് വർധിക്കുന്നത് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ ഇതിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. കാലുകളിൽ നീര്, മരവിപ്പ്, സന്ധികളിലെ തടിപ്പ്, അമിത ക്ഷീണം എന്നിവയെല്ലാം യൂറിക് ആസിഡിന്‍റെ സാധാരണ ലക്ഷണങ്ങളാണ്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ യൂറിക് ആസിഡ് ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. അതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ...

ചെറി
ചെറിയിൽ ആൻ്റി ഓക്‌സിഡൻ്റായ ആന്തോസയാനിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ വീക്കം ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യും.
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നീ സിട്രസ് പഴങ്ങൾ യൂറിക് ആസിഡ് കുറയ്ക്കാൻ ഫലം ചെയ്യും. ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പുറന്തള്ളാനും സിട്രസ് ഫലങ്ങൾ സഹായിക്കും.
മുഴുവൻ ധാന്യങ്ങൾ
യൂറിക് ആസിഡ് കുറയ്ക്കാൻ മുഴുവൻ ധാന്യങ്ങൾ കഴിക്കുന്നത് നല്ലതാണ്. അതിനാൽ യൂറിക് ആസിഡുള്ളവർ ഓട്‌സ്, ക്വിനോവ, ബ്രൗൺ റൈസ്, ബാർലി തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുക.
സരസഫലങ്ങൾ
സരസഫലങ്ങളിൽ ആൻ്റി ഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. അതിനാൽ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ പഴങ്ങൾ പതിവായി കഴിക്കുക.
ആപ്പിൾ
ഫൈബറുകളുടെ ഒരു മികച്ച സ്രോതസാണ് ആപ്പിൾ. ഇത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാൻ ഫലപ്രദമാണ്. അതിനാൽ യൂറിക് ആസിഡുള്ള ആളുകൾ ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
വാഴപ്പഴം
പൊട്ടാസ്യത്തിൻ്റെ സമ്പന്നമായ ഉറവിടമാണ് വാഴപ്പഴം. മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും.
നെല്ലിക്ക
നെല്ലിക്കയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : യൂറിക് ആസിഡ് കൂടുതലാണോ; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കൂ

ABOUT THE AUTHOR

...view details