മുഖസൗന്ദര്യം നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇതിനിയായി പല വഴികളും സ്വീകരിക്കുന്നവരാണ് മിക്കവരും. ദിവസവും രാവിലെയും വൈകുന്നേരവും മുഖസംരക്ഷണത്തിന്‍റെ ഭാഗമായി ഫേസ് വാഷ്, ഫെയ്‌സ് മാസ്‌ക് തുടങ്ങിയവ ഉപയോഗിക്കുന്നു. എന്നാൽ മുഖം തിളങ്ങണമെങ്കിൽ കഴുത്ത് കൂടി വൃത്തിയായിരിക്കണമെന്ന് പലർക്കും അറിയില്ല.
മുഖ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് കഴുത്തിൻ്റെ സംരക്ഷണവും. കഴുത്തിന്‍റെ നിറം ഇരുണ്ടതാക്കാൻ കാരണമാകുന്ന ഒന്നാണ് ടാനിംഗ്. എന്നാൽ കഴുത്തിലെ ടാനിംഗ് അകറ്റാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാം. അതിനായുള്ള നുറുങ്ങു വിദ്യകൾ എന്തൊക്കെയെന്ന് നോക്കാം.
കടലമാവും നാരങ്ങയും
കഴുത്തിൻ്റെ നിറം മെച്ചപ്പെടുത്താൻ കടലമാവും നാരങ്ങയും സഹായിക്കുന്നു. ഇതിനായി ഒരു സ്‌പൂൺ വീതം കടലമാവും നാരങ്ങാ നീരും എടുത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം കഴുത്തിൽ പുരട്ടുക. 10 മിനുട്ടിനു ശേഷം കഴുകി കളയാം. തുടർച്ചയായി 10 മുതൽ 15 ദിവസം വരെ ഇത് പിന്തുടരുമ്പോൾ കഴുത്തിലെ നിറം വ്യത്യസം നിങ്ങൾ കണ്ടു തുടങ്ങും.
തൈരും നാരങ്ങാനീരും
അൽപ്പം നാരങ്ങാ നീരും കുറച്ച് തരും എടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കഴുത്തിൽ പുരട്ടുക. 10 മുതൽ 15 മിനുട്ടിനു ശേഷം കഴുകി കളയാം. ചർമ്മത്തെ മോയ്‌സചറൈസ് ചെയ്യാനും ചർമത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്.
നാരങ്ങ നീര്
വൃത്തിയുള്ള കോട്ടൺ ഉപയോഗിച്ച് നാരങ്ങാനീര് നേരിട്ട് കഴുത്തിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. കഴുത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
ഉരുളക്കിഴങ്ങും തൈരും
ടാനിംഗ് നീക്കം ചെയ്യുന്നതിൽ അസംസ്‌കൃത ഉരുളക്കിഴങ്ങിന്‍റെ ഉപയോഗം ഗുണം ചെയ്യുന്നു. ഒരു അസംസ്‌കൃത ഉരുളക്കിഴങ്ങ് മാഷ് ചെയ്‌ത് നീര് പിഴിഞ്ഞെടുക്കുക. ശേഷം അൽപ്പം തൈരും ഉരുളകിഴങ്ങ് നീരും നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം കഴുത്തിൽ പുരട്ടാം. 10 മുതൽ 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഉരുളക്കിഴങ്ങിൽ ആസിഡിന്‍റെ അളവ് കുറഞ്ഞ അളവിലായതിനാൽ തന്നെ കഴുത്തിൻ്റെ നിറം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
വെളിച്ചെണ്ണ മസാജ്
വെളിച്ചെണ്ണയിലേക്ക് ഏതാനും തുള്ളി വെള്ളം കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് കഴുത്തിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം ചെറുചൂടു വെള്ളത്തിൽ കഴുകി കളയാം. വെളിച്ചെണ്ണയ്ക്ക് പകരം ബദാം ഓയിൽ, ഒലിവ് ഓയിൽ എന്നിവയും ഉപയോഗിക്കാം.
നാരങ്ങാനീരും റോസ് വാട്ടറും
നാരങ്ങാനീരും റോസ് വാട്ടറും നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കഴുത്തിൽ പുരട്ടുക. രാവിലെ എഴുന്നേറ്റയുടൻ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇങ്ങനെ പതിവായി ചെയ്യുന്നതിലൂടെ കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും.
അതേസമയം ചർമ്മത്തിലെ ഇൻ്റർ- എക്സ്പോസ്‌ഡ് ഏരിയകളിലാണ് കൂടുതലായും കറുപ്പ് നിറം കണ്ടുവരുന്നതെന്ന് എൻ ഐ എച്ച് നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. സാധാരണ കഴുത്തിൻ്റെ പിൻഭാഗം, ചർമ്മത്തിന്‍റെ മടക്കുള്ള ഭാഗങ്ങളിൽ, എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ചർമം കാട്ടിയാകാനും ഇത് കാരണമാകുന്നു.
https://www.ncbi.nlm.nih.gov/books/NBK431057/
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read:https://www.etvbharat.com/ml/!health/how-to-remove-dark-circles-under-eyes-and-its-causes-kls24090405330കണ്ണുകൾക്ക് ചുറ്റും ഡാർക്ക് സർക്കിളുണ്ടോ? വിഷമിക്കേണ്ട പ്രതിവിധിയുണ്ട്