കേരളം

kerala

ETV Bharat / health

എംപോക്‌സ് രോഗലക്ഷണം; മലപ്പുറത്ത് യുവാവ് നിരീക്ഷണത്തിൽ, സ്രവം പരിശോധനക്ക് അയച്ചു - Suspected M Pox Case In Malappuram

മലപ്പുറം സ്വദേശിയായ യുവാവിന് മങ്കി പോക്‌സ് ലക്ഷണങ്ങള്‍. യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍.

എം പോക്‌സ് രോഗലക്ഷണം  YOUNG MAN IS UNDER OBSERVATION  M POX CASE IN MALAPPURAM  LATEST NEWS IN MALAYALAM
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 17, 2024, 3:35 PM IST

കോഴിക്കോട്: എംപോക്‌സ് (മങ്കി പോക്‌സ്) രോഗ ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്ത് നിന്നും ഒരാഴ്‌ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് മഞ്ചേരി മെഡിക്കല്‍ കോളജിൽ ചികിത്സ തേടിയത്. ഇയാളുടെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിൽ പരിശോധനക്കയച്ചു. നിലവില്‍ യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്.

ഇന്നലെയാണ് (സെപ്‌റ്റംബർ 17) യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. പനിയുണ്ടായതിന് പിന്നാലെ തൊലിപ്പുറത്ത് തടിപ്പുകളും കണ്ടതോടെയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മങ്കി പോക്‌സാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തിലാക്കിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മുൻകരുതലിന്‍റെ ഭാഗമാണിത്. സ്രവ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.

Also Read:നിപ ബാധിച്ച് കേരളത്തിൽ ഇതുവരെ മരിച്ചത് 22 പേർ; വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details