ഹൈദരാബാദ്: ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയകോശങ്ങൾ കൂട്ടത്തോടെ മരിക്കുന്നു. ഇവ മാറ്റി സ്ഥാപിക്കുന്നതിനായി ശരീരം ഹൃദയാഘാതം ഉണ്ടായ കോശങ്ങളിൽ ഒരു പാടുണ്ടാക്കുന്നു. ഇത് തുടക്കത്തിൽ ഹൃദയത്തെ സങ്കോചിക്കാൻ സഹായിക്കുന്നുവെങ്കിലും പക്ഷേ പിന്നീട് ഹൃദയപേശികളുടെ സ്ഥിരമായ ഭാഗമായിത്തീരുന്നു.
എന്നാൽ, ഇത് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിൻ്റെ കഴിവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ഇത് സ്ഥിരമായ ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഹൃദയാഘാതത്തിനു ശേഷം എല്ലാ സസ്‌തനികളുടെയും കോശങ്ങളിൽ സമാനമായിട്ടുളള ഒരു പാട് ഉണ്ടാകാറുണ്ട്. എന്നാൽ, സീബ്രാഫിഷ് ഇതിൽ നിന്നും വ്യത്യസ്‌തമാണ്. ഇവയ്‌ക്ക് ഹൃദയാഘാതം മൂലം ഉണ്ടായ പാടുകൾ പൂർണമായും നീക്കം ചെയ്യാൻ സാധിക്കുന്നു.
അതിനാൽ ഹൃദയകോശങ്ങൾ വീണ്ടും വളരുന്നതിന് ഇത് സഹായകമാകുന്നു. ഹൃദയം പൂർണമായും വീണ്ടെടുക്കുന്നതിന് സാധിക്കുന്നു. അടുത്തിടെയാണ് മസാച്യുസെറ്റ്സ് ജനറൽ ഹോസ്‌പിറ്റലിലെ ഗവേഷകർ ഇത് കണ്ടെത്തിയത്.
സാധാരണയായി കൊളാജൻ, പ്രോട്ടീൻ്റെ നീണ്ട സരണികൾ ഇഴചേർന്നാണ് കോശങ്ങളിൽ പാട് ഉണ്ടാകുന്നതെന്നാണ് കരുതിയിരുന്നത്. എല്ലാ ജീവജാലങ്ങളിലും ഇങ്ങനെയാണെന്നാണ് അനുമാനിച്ചത്. എന്നാൽ എലികളെയും സീബ്രാഫിഷിനെയും നിരീക്ഷിച്ചാൽ സീബ്രാഫിഷിൽ ഇത് വ്യത്യസ്‌തമാണെന്നത് ശ്രദ്ധേയമാണ്.