കേരളം

kerala

ETV Bharat / health

കുഷ്‌ഠം മാറാരോഗമല്ല; ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാം, അറിയേണ്ടതെല്ലാം - LEPROSY SYMPTOMS AND TREATMENT

കുഷ്‌ഠ രോഗത്തിന്‍റെ ചികിത്സകളെ കുറിച്ച് വിശദമായറിയാം.

LEPROSY SYMPTOMS  TREATMENT FOR LEPROSY  കുഷ്‌ഠ രോഗ ലക്ഷണങ്ങള്‍  കുഷ്‌ഠ രോഗം ചികിത്സ
Treatment (ETV Bharat)

By ETV Bharat Kerala Team

Published : Jan 29, 2025, 2:41 PM IST

കാസർകോട്: കുഷ്‌ഠ രോഗം ഒരു മാറാ രോഗമെന്ന് തെറ്റിദ്ധരിക്കുന്നവരാണ് പലരും. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാലും ചികിത്സ തേടാത്തവരും നിരവധിയുണ്ട്. എന്നാൽ ആരംഭത്തിലെ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് കുഷ്‌ഠമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

നിറം മങ്ങിയതോ, ചുവന്നതോ ആയ സ്‌പര്‍ശന ശേഷി കുറഞ്ഞ പാടുകള്‍, അവയില്‍ വേദനയോ ചൊറിച്ചലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണ് കുഷ്‌ഠ രോഗ ലക്ഷണങ്ങള്‍.

Leprosy (Getty)

പ്രതിരോധശേഷി കുറഞ്ഞവരെയാണ് കൂടുതലായും രോഗം ബാധിക്കുക. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആണ് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ചികിത്സ എടുക്കാത്ത കുഷ്‌ഠ രോഗികളില്‍ നിന്ന് മാത്രമെ കുഷ്‌ഠ രോഗം പകരുകയുള്ളൂ.

വിവിധ (Multi drug Therapy-MDT) തെറാപ്പിയിലൂടെ ഏതവസ്ഥയിലും കുഷഠരോഗം പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകള്‍ (PB Paucibacillary) ആറ് മാസത്തെ ചികിത്സയും കൂടിയ കേസുകള്‍ (MB Multibacillary) 12 മാസത്തെ ചികിത്സയും എടുക്കണം.

ചികിത്സ സൗജന്യം: കുഷ്‌ഠ രോഗത്തിനുളള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം ആയിരം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കി വരുന്നുണ്ട്.

Leprosy (Getty)

കാസർകോട് 23 രോഗികൾ:നിലവില്‍ കാസർകോട് ജില്ലയില്‍ 23 രോഗികള്‍ ചികിത്സയിലുണ്ട്. ഇവരില്‍ ആരും തന്നെ അംഗവൈകല്യമുള്ളവരല്ല. ജില്ലയില്‍ ഏഴ് വയസുള്ള കുട്ടിയും 80 വയസുള്ള മുതിര്‍ന്ന പൗരനും വിജയകരമായി ചികിത്സ പൂര്‍ത്തികരിച്ചിട്ടുണ്ടെന്ന് ജില്ലാ ലെപ്രസി ഓഫിസര്‍ ഡോ.കെ സന്തോഷ് പറഞ്ഞു.

2018, 2022 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായി ജില്ലയില്‍ അശ്വമേധം പരിപാടി സംഘടിപ്പിച്ചിരുന്നു. 2018 ഡിസംബറില്‍ നടത്തിയ ആദ്യഘട്ട ക്യാമ്പയിനില്‍ 24 ലെപ്രസി കേസുകളും 2019-2020ല്‍ 33 കേസുകളും 2020-21ല്‍ 18 കേസുകളും 2021-22ല്‍ 21 കേസുകളും കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ജില്ലയിലെ മധൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ കുഷ്‌ഠ രോഗികളുള്ളത്.

നിര്‍മാര്‍ജനം അശ്വമേധത്തിലൂടെ:കുഷ്‌ഠ രോഗ നിര്‍മാര്‍ജനമെന്ന ലക്ഷ്യത്തിലൂന്നി കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടി നടന്നുകൊണ്ടിരിക്കുന്നു. കുഷ്‌ഠ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ആരോഗ്യ വകുപ്പിന്‍റെ നേത്യത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഫിഷറിസ് വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

കുഷ്‌ഠ രോഗത്തിന് സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയില്‍ പോകുന്നതിനുളള ഉപദേശം നല്‍കുകയും ചെയ്യുന്നു. ചിട്ടയായ ഭവന സന്ദര്‍ശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പ് വരുത്താനും ഇതിലൂടെ സാധിക്കും.

Also Read:ഉത്കണ്‌ഠ മുതൽ ഹൃദയാഘാതം വരെ; മഗ്നീഷ്യത്തിന്‍റെ അഭാവം, ശരീരം നല്‍കുന്ന സൂചനകള്‍ നിസാരമാക്കരുത്

ABOUT THE AUTHOR

...view details