ശരീരഭാരം കുറയ്ക്കാനായി ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തുക എന്നുള്ളതാണ് എല്ലാവരും ആദ്യം കണ്ടെത്തുന്ന വഴി. വ്യായാമം ചെയ്‌തു കഷ്‌ടപ്പെടാതിരിക്കാന്‍ വേണ്ടി ഇതാണ് മികച്ച വഴി എന്നാണ് പൊതുവെയുള്ള ധാരണ. എല്ലാവര്‍ക്കും ഏറ്റവും ഇഷ്‌ടം ഈ വിധത്തില്‍ ഭക്ഷണം കഴിക്കുന്നത് കുറച്ചുകൊണ്ടും, ഉപവാസമിരുന്നും മറ്റും ശരീരഭാരം കുറയ്ക്കാനാണ്.
എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ..? ഇടവിട്ട് ഉപവസിക്കുന്നത്, അഥവ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്, ജീവന് തന്നെ ഭീഷണിയാണ് എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം (Intermittent Fasting Linked To Risk Of Death From Heart Disease). തിങ്കളാഴ്‌ച (18-03-2023) ചിക്കാഗോയിലെ അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍ നടത്തിയ ഒരു ശാസ്ത്ര സെഷനിലാണ് ദിവസത്തിൽ എട്ട് മണിക്കൂർ മാത്രമായി ഭക്ഷണ സമയം പരിമിതപ്പെടുത്തുന്നത് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത വർധിപ്പിക്കുന്നതായി പറയുന്നത്.
ചൈനയിലെ ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഭക്ഷണ ഉപഭോഗം പ്രതിദിനം എട്ട് മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തുന്ന ആളുകളില്‍ എട്ട് വർഷത്തിനുള്ളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത 91 ശതമാനം കൂടുതലാണെന്നാണ് ഇവരുടെ പഠനങ്ങള്‍ പറയുന്നത് (Intermittent Fasting Linked To Risk Of Death From Heart Disease).
ഭക്ഷണ ഉപഭോഗം പ്രതിദിനം എട്ട് മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തുന്ന ആളുകൾക്ക് എട്ട് വർഷത്തിനുള്ളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍.
ഗവേഷണത്തിലെ കണ്ടെത്തലുകൾ:
- 20,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ, 8 മണിക്കൂർ സമയ നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുന്നവർക്ക്, അഥവ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത 91 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.
- ഹൃദ്രോഗമോ അർബുദമോ ഉള്ള ആളുകൾക്കും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണ്.
- പ്രതിദിനം 12-16 മണിക്കൂർ ഭക്ഷണം കഴിക്കുന്നതിനുള്ള ഒരു സ്റ്റാൻഡേർഡ് ഷെഡ്യൂളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭക്ഷണം കഴിക്കുന്നത് പ്രതിദിനം 8 മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തുന്നത് കൂടുതൽ കാലം ജീവിക്കുന്നതായി കാണുന്നില്ല.
സമയ-നിയന്ത്രിതമായ ഭക്ഷണക്രമവും (ഇടയ്ക്കിടെയുള്ള ഉപവാസവും) ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്നുള്ള മരണ സാധ്യതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്ന ആദ്യ ഗവേഷണങ്ങളിൽ ചിലതാണ് ഇത് (Intermittent Fasting Linked To Risk Of Death From Heart Disease). 'സമയ നിയന്ത്രിതമായ ഭക്ഷണം കലോറി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ്', ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമൻ മെറ്റബോളിസത്തിൻ്റെ എമറിറ്റസ് പ്രൊഫസർ കീത്ത് ഫ്രെയ്ൻ യുകെ സയൻസ് മീഡിയ സെൻ്ററിന് നൽകിയ പ്രസ്‌താവനയിൽ പറഞ്ഞു.
'എന്നെ പുതിയ പഠനങ്ങള്‍ അസ്വസ്ഥനാക്കുകയാണ്. എന്നാൽ അമൂർത്തമായ നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിക്കുന്നില്ല. ഈ സമ്പ്രദായത്തിൻ്റെ ഫലങ്ങളെക്കുറിച്ച് നമുക്ക് ദീർഘകാല പഠനങ്ങൾ ആവശ്യമാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ വിക്‌ടർ സോങ്ങിൻ്റെ നേതൃത്വത്തിലുള്ള ഗവേഷകർ, യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്‌സാമിനേഷൻ സർവേയിൽ ഉൾപ്പെട്ട 20,000 മുതിർന്നവരിൽ നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്‌തു. സമയനിയന്ത്രിതമായ ഭക്ഷണവും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് തൻ്റെ ഗവേഷണം കണ്ടെത്തിയെന്ന് സോങ് പറഞ്ഞു (Intermittent Fasting Linked To Risk Of Death From Heart Disease).
പ്രതിദിനം എട്ട് മണിക്കൂറിൽ താഴെയായി ഭക്ഷണം പരിമിതപ്പെടുത്തിയ ആളുകൾക്ക് 12 മുതൽ 16 മണിക്കൂർ വരെ ഭക്ഷണം കഴിക്കുന്നവരേക്കാൾ മെലിഞ്ഞ പേശികളുടെ അളവ് കുറവാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത കൂട്ടുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉപവാസത്തിൽ നിന്ന് കൃത്യമായ നേട്ടങ്ങളുണ്ടാകാറുണ്ട്. പക്ഷേ കൃത്യമായ പ്രത്യാഘാതങ്ങളും ഉണ്ടെന്ന് നാം അറിഞ്ഞിരിക്കേണ്ടതിന്‍റെ ഒരു മുന്നറിയിപ്പാണിത്.