കേരളം

kerala

ETV Bharat / health

'ഊണിലും ഉറക്കത്തിലും ഫോൺ തോണ്ടല്‍'; ഫോൺ അഡിക്ഷൻ മറികടക്കാന്‍ ഇതാ 10 വഴികൾ - How To Overcome Phone Addiction - HOW TO OVERCOME PHONE ADDICTION

അമിതമായ സ്‌മാർട്ട് ഫോണിന്‍റെ ഉപയോഗം മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. സ്‌മാർട്ട്‌ഫോൺ ആസക്‌തിയിൽ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുക, അതിന് ഏതൊക്കെ ചെയ്യണം എന്നെല്ലാം വിശദമായി അറിയാം.

10 WAYS TO BREAK PHONE ADICTION  PHONE ADDICTION  PHONE ADDICTION SIDE EFFECTS  PHONE ADDICTION PROBLEMS
Representational Image (Etv Bharat)

By ETV Bharat Kerala Team

Published : Jul 8, 2024, 2:09 PM IST

ലോകജനസംഖ്യയിൽ മൂന്നിൽ രണ്ട് ശതമാനം പേരുടെയും നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിമാറിയിരിക്കുകയാണ് സ്‌മാർട്ട് ഫോണുകൾ. ചുരുങ്ങിയ കാലയളവുകൊണ്ട് സ്‌മാർട്ട് ഫോണുകൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. വിരത്തുമ്പിൽ അറിവും വിനോദവും നൽകുന്നതിന് പുറമെ ആശയവിനിമയത്തിനായും ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത് സ്‍മാർട്ട് ഫോണുകളാണ്. എന്നാൽ നല്ല വശങ്ങൾ ഏറെയുള്ള സ്‍മാർട്ട് ഫോണുകൾ മിക്കവർക്കും ഇന്ന് ഒരു ആസക്‌തിയായി മാറിയിരിക്കുകയാണ്. ഒരു പരിധിക്കപ്പുറമുള്ള സ്‌മാർട്ട് ഫോണിന്‍റെ ഉപയോഗം മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. അതിനാൽ സ്‌മാർട്ട്‌ഫോൺ ആസക്‌തിയിൽ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുക, അതിന് ഏതൊക്കെ ചെയ്യണം, വിശദമായി അറിയാം.

  1. അവബോധം പ്രധാനമാണ്:നിങ്ങൾ ഇതിനകം ഒരു സ്‌മാർട്ട്‌ഫോൺ അഡിക്റ്റായി മാറിയിട്ടുണ്ടെങ്കിൽ, അതിന് പിന്നിലെ കാരണങ്ങൾ ആദ്യം തിരിച്ചറിയണം. അമിതമായ ഫോൺ ഉപയോഗം നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായുള്ള നിങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നും നിരീക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്‌നം എന്തെന്ന് മനസിലാക്കാൻ സഹായിക്കും.
  2. ശരിയായ ലക്ഷ്യങ്ങൾ: നിങ്ങളുടെ സ്‌മാർട്ട് ഫോൺ ഉപയോഗം കുറയ്ക്കുന്നതിന് ശരിയായ രീതികൾ പരീക്ഷിക്കാം. സ്‌ക്രീൻ സമയം കഴിയുന്നത്ര കുറയ്ക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുമ്പോൾ ഫോൺ നിശബ്‌ദമായി സൂക്ഷിക്കുന്നതാണ് നല്ലത്. രാത്രി കിടക്കുന്നതിന് മുമ്പ് ഫോൺ സൈലൻ്റ് ആക്കുക.
  3. മോണിറ്ററിങ് ആപ്പുകൾ: നമ്മൾ ദിവസവും എത്ര സമയം ഫോൺ ഉപയോഗിക്കുന്നു എന്ന് ട്രാക്ക് ചെയ്യുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. നിരവധി ആപ്പുകൾ പ്ലേസ്‌റ്റോറിൽ ലഭ്യമാണ്. ഒരു നല്ല ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌ത് ഫോൺ ഉപയോഗ സമയം സെറ്റ് ചെയ്യുക. ആ സമയം കഴിയുമ്പോൾ ഒരു അലേർട്ട് ലഭിക്കും. ഇത് ഫോണിന്‍റെ ഉപയോഗം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
  4. ഫോൺ-ഫ്രീ സോണുകൾ:ഫോൺ ഉപയോഗത്തിന് സ്വയം അതിരുകൾ നിശ്ചയിക്കുക. ഉദാഹരണത്തിന് തീന്‍ മേശകൾ, കിടപ്പുമുറികൾ, തുടങ്ങിയ ഇടങ്ങൾ ഫോൺ രഹിത മേഖലകളാക്കുക. ഈ രീതി ആദ്യം അൽപ്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും തുടർച്ചയായി പിൻതുടർന്നാൽ അതൊരു ശീലമായി മാറും.
  5. സ്‌ക്രീൻ-ഫ്രീ സമയം സജ്ജമാക്കുക:ഭക്ഷണ സമയത്തും ഉറങ്ങാൻ പോകുന്നതിനു മുമ്പും ഫോൺ ഉപയോഗിക്കരുതെന്ന് അറിയാമെങ്കിലും മിക്കവർരും ഇത്തരം സമയങ്ങളിൽ ഫോൺ ഉപയോഗിക്കുന്നത് പതിവാണ്. ഇത് ഒഴിവാക്കുക. ഉറങ്ങുന്നതിന് മുൻപുള്ള ഫോൺ ഉപയോഗം നല്ല ഉറക്കത്തെ ബാധിക്കും.
  6. നോട്ടിഫിക്കേഷൻ അലേർട്ട് പ്രവർത്തനരഹിതമാക്കുക: നിങ്ങളുടെ ഫോണിലെ അനാവശ്യ നോട്ടിഫിക്കേഷൻ അലേർട്ട് ഓഫാക്കുക. കാരണം ഫോൺ ഉപയോഗിക്കുമ്പോൾ ചില നോട്ടിഫിക്കേഷനുകൾ വന്നുകൊണ്ടേയിരിക്കുന്നതാനാൽ അത് നോക്കി സമയം പാഴാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അനാവശ്യ നോട്ടിഫിക്കേഷനുകൾ പ്രവർത്തനരഹിതമാക്കുന്നതാണ് നല്ലത്.
  7. ബദൽ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: സ്‌മാർട്ട് ഫോണുകൾക്ക് പകരം മറ്റേതെങ്കിലും ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉദാഹരണത്തിന് വായന, എഴുത്ത്, വ്യായാമം, ഗെയിംസ്, സുഹൃത്തുക്കളുമായി ഉല്ലസിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ക്രമേണ ഫോൺ അഡിക്ഷനിൽ നിന്ന് പതിയെ പുറത്തു കടക്കാൻ സാധിക്കും.
  8. മൈൻഡ്‌ഫുൾനെസ് പരിശീലിക്കുക: നിങ്ങളുടെ മനസിനെ ശാന്തമാക്കാൻ, ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ചെയ്യുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചിന്തയും പ്രവർത്തനവും മെച്ചപ്പെടുത്തും. ഇത് ക്രമേണ ഫോണിൽ നിന്ന് അകലാൻ സഹായിക്കും.
  9. സഹായം തേടുക: സ്‌മാർട്ട് ഫോൺ അഡിക്ഷനിൽ നിന്ന് മുക്തി നേടുന്നതിന്, നിങ്ങളുടെ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം സ്വീകരിക്കാവുന്നതാണ്. ഇക്കാര്യത്തിൽ മടി കാണിക്കരുത്. ആവശ്യമെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെയും സമീപിക്കേണ്ടതാണ്.
  10. വസ്‌തുതകൾ അറിഞ്ഞിരിക്കുക: സ്‌മാർട്ട്‌ഫോണുകളിലൂടെ അനാവശ്യമായ എന്തെങ്കിലും വായിക്കുകയോ കാണുകയോ ചെയ്യുന്നുണ്ടെങ്കിൽ ഇത്തരം കാര്യങ്ങളിൽ നിർത്തണം. അത്ര എളുപ്പമായ ഒന്നല്ല അതെങ്കിലും മനസ് വെച്ചാൽ തീർച്ചയായും സാധിക്കും. ഇങ്ങനെ ചെയ്‌താൽ ഫോൺ അഡിക്ഷനിൽ നിന്ന് പൂർണമായി രക്ഷപ്പെടാം.

ABOUT THE AUTHOR

...view details