ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതിൽ വലിയ പങ്കാണ് പഴങ്ങൾക്കുള്ളത്. അതിനാൽ ആരോഗ്യ സംരക്ഷണത്തിനായും മറ്റും പല തരം പഴങ്ങൾ നമ്മൾ സ്ഥിരമായി ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. അത്തരത്തിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് അവോക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, വിറ്റാമിൻ സി, ഇ, കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ.
റൈബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ്, പാന്‍റോതെനിക് ആസിഡ്, ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അകറ്റാനും അവോക്കാഡോ ഗുണം ചെയ്യും. പതിവായി ഇത് കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കൊളസ്‌ട്രോൾ കുറയ്ക്കും
അവൊക്കാഡോയിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ (എച്ച്ഡിഎൽ) അളവ് കൂട്ടാനും അവൊക്കാഡോ സഹായിക്കും. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കും
പൊട്ടാസ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ് അവോക്കാഡോ. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും. രക്തസമ്മർദ്ദം തടയാനും ഇത് ഗുണം ചെയ്യും.
പ്രമേഹം നിയന്ത്രിക്കും
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് അവോക്കാഡോ. ഇത് കാർബോഹൈഡ്രേറ്റിന്‍റെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കും. മാത്രമല്ല അവോക്കാഡോയിൽ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹ രോഗികൾ അവക്കാഡോ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൈസമിക് നിയന്ത്രണം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹമുള്ളവരും അവോക്കാഡോ കഴിക്കുന്നത് നല്ലതാണ്.
ക്യാൻസർ സാധ്യത കുറയ്ക്കും