ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / health

ക്രമം തെറ്റിയുള്ള ആർത്തവം; കാരണങ്ങൾ ഇതാകാം - CAUSES OF IRREGULAR MENSTRUATION

ക്രമം തെറ്റിയുള്ള ആർത്തവത്തിന്‍റെ പ്രധാന കാരണങ്ങൾ ഏന്തൊക്കെയെന്ന് നോക്കാം.

COMMON CAUSES OF IRREGULAR PERIODS  ക്രമം തെറ്റിയുള്ള ആർത്തവം  MAIN REASONS OF IRREGULAR PERIODS  IRREGULAR PERIODS
Representative Image (Freepik)
author img

By ETV Bharat Health Team

Published : Jan 15, 2025, 1:56 PM IST

ല സ്ത്രീകളെയും സംബന്ധിച്ച് ആർത്തവം എന്നാൽ പേടി സ്വപ്‌നമാണ്. കഠിനമായ വയറുവേദന, നടുവേദന തുടങ്ങീ പല അസ്വസ്ഥതകളും ഈ ദിവസങ്ങൾ ബുദ്ധിമുട്ടേറിയാതാക്കുന്നു. എന്നാൽ സ്ത്രീകളുടെ ശരീരത്തിലെ പ്രധാന പ്രക്രിയയിൽ ഒന്നാണ് ആർത്തവം. അതിനാൽ തന്നെ ആർത്തവചക്രത്തിൽ തടസമുണ്ടാകാതിരിക്കേണ്ടത് പ്രധാനമാണ്. ആർത്തവം ക്രമം തെറ്റുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുകയും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ക്രമം തെറ്റിയുള്ള ആർത്തവത്തിന്‍റെ കാരണങ്ങൾ ഏന്തൊക്കെയെന്ന് നോക്കാം.

ഹോർമോൺ വ്യതിയാനം

ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്ന ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ക്രമരഹിതമായ ആർത്തവത്തിന് കാരണമാകും.

മരുന്നുകളുടെ ഉപയോഗം

ഗർഭനിരോധന ഗുളികകൾ, ഐയുഡി എന്നീ ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരിൽ ആർത്തവചക്രത്തിൽ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഹോർമോൺ ചികിത്സകളും ആൻ്റീഡിപ്രസൻ്റുകൾ, ആൻ്റി സൈക്കോട്ടിക്‌സ് തുടങ്ങിയ മരുന്നുകളുടെ ഉപയോഗവും ആർത്തവത്തെ ബാധിച്ചേക്കാം.

സ്ട്രെസ്

സമ്മർദ്ദവും ക്രമം തെറ്റിയുള്ള ആർത്തവത്തിന് കരണമാകുന്നവയാണ്. തൈറോയ്‌ഡ് ഡിസോർഡേഴ്‌സ്, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നീ അവസ്ഥകൾ മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം.

തൈറോയ്‌ഡ് പ്രശ്‌നങ്ങൾ

ഹൈപ്പോ തൈറോയിഡിസവും ഹൈപ്പർ തൈറോയിഡിസവും ക്രമരഹിതമായ ആർത്തവത്തിന് കരണമാകും.

പോഷകക്കുറവ്

ശരീരത്തിൽ പോഷകങ്ങളുടെ അഭാവം ഉണ്ടാകുമ്പോഴും ആർത്തവം ക്രമം തെറ്റി വരാം. അതിനാൽ പോഷകസമ്പുഷ്‌ടമായ ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

കഠിന വ്യായാമം

ആർത്തവം ക്രമം തെറ്റുന്നതിനുള്ള മറ്റൊരു കാരണമാണ് അമിത വ്യായാമം. കഠിനമായുള്ള വ്യായാമങ്ങൾ, കായികാഭ്യാസങ്ങൾ എന്നിവ ആർത്തവത്തെ ബാധിക്കുന്നവയാണ്. അതിനാൽ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ ഈ കാര്യം കൂടി ഓമിക്കുക.

അമിതവണ്ണം

അമിതഭാരം ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് ആർത്തവചക്രത്തെ ബാധിക്കുകയും ക്രമം തെറ്റിയുള്ള ആർത്തവത്തിന് ഇടയാക്കുകയും ചെയ്യും.

ഗർഭധാരണം/ മുലയൂട്ടൽ

ഗർഭധാരണം സാധാരണയായി ആർത്തവത്തിൻ്റെ അഭാവത്തിന് കാരണമാകുന്നവയാണ്. മുലയൂട്ടുന്ന അമ്മമാരിലും ആർത്തവചക്രം ക്രമരഹിതമായ കാണപ്പെടാറുണ്ട്.

അമിതമായ മദ്യപാനം

മദ്യത്തിന്‍റെ അമിത ഉപയോഗം ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കും. ഇത് ആർത്തവം തടസപെടുത്താനുള്ള സാധ്യത വർധിപ്പിക്കും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. ആർത്തവം ഒന്നിലധികം തവണ ക്രമരഹിതമായി ആവർത്തിക്കുന്നത് കണ്ടാൽ അടിസ്ഥാന കാരണവും ഉചിതമായ ചികിത്സയും നിർണ്ണയിക്കുന്നതിന് ഒരു ഡോക്‌ടറെ സമീപിക്കുക.

Also Read : ടെൻഷൻ വേണ്ട കംഫർട്ടാണ് പ്രധാനം; മെന്‍സ്‌ട്രൽ കപ്പ്‌, അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details