ഹൈദരാബാദ്: കൺപോളയിലൂടെ ബ്രെയിൻ ട്യൂമർ നീക്കം ചെയ്‌ത് ഡോക്‌ടർമാർ. ഗച്ചിബൗളി ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോ എൻട്രോളജിയിലാണ് ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. 54 കാരിയാണ് അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. സീനിയർ കൺസൾട്ടൻ്റ് ന്യൂറോ സർജൻ ഡോ അഭിരചന്ദ്ര ഗബ്ബിത, ന്യൂറോ സർജറി ഡയറക്‌ടർ ഡോ ശുഭോദ്രാജു, നേത്രരോഗ വിദഗ്‌ധർ തുടങ്ങിയവർ സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്.
ആറുമാസം മുമ്പ് വലുത് കണ്ണിന് വേദനയും കാഴ്‌ച മങ്ങുകയും ചെയ്‌തതോടെ 54 കാരി ചികിത്സ തേടിയിരുന്നു. എന്നാൽ ചികിത്സ ലഭിച്ചിട്ടും രോഗം ഭേദമാകാതെ വന്നതോടെയാണ് എഐജി ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ കണ്ണിന്‍റെ പിൻഭാഗത്തായുള്ള തലയോട്ടിയുടെ ഭഗത്ത് 2 സെന്‍റീ മീറ്റർ നീളത്തിൽ ട്യൂമർ കണ്ടെത്തി. ശേഷം നടത്തിയ വിശദ പരിശോധനയിൽ സ്‌പിനോ ഓർബിറ്റൽ കാവേർണസ് മെനിഞ്ചിയോമ (എസ്ഒഎം) ആണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിക്കുകയും ചെയ്‌തു.