കണ്ണിൻ്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് സ്‌ക്രീൻ സമയം കൂടിവരുന്നതിനാൽ കണ്ണിൻ്റെ ആരോഗ്യം മോശമാകാനുള്ള സാധ്യത കൂടുതലാണ്. ചില വിറ്റാമിനുകളുടെ അഭാവവും കണ്ണിൻ്റെ ആരോഗ്യത്തെ ബാധിക്കും. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ ചെറുക്കാനും കാഴ്‌ച നിലനിർത്താനും പോഷകാഹാരങ്ങൾ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വിറ്റാമിൻ എ
കണ്ണിൻ്റെ കാഴച നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് വിറ്റാമിൻ എ. കോർണിയയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും കണ്ണുകൾ വരണ്ടുപോകുന്നത് തടയാനും ഇത് സഹായിക്കും. വിറ്റാമിൻ എ യുടെ കുറവ് ഉണ്ടാകുമ്പോൾ രാത്രി കണ്ണ് കാണാത്ത അവസ്ഥയ്ക്ക് കാരണമാകും. അണുബാധകളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കാൻ വിറ്റാമിൻ എ സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ: കാരറ്റ്, മധുരക്കിഴങ്ങ്, ചീര, കാലെ, ഇലക്കറികൾ എന്നിവ സ്ഥിരമായി കഴിക്കുക.
വിറ്റാമിൻ സി
കണ്ണിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ശക്തമായ ആൻ്റി ഓക്‌സിഡൻ്റാണ് വിറ്റാമിൻ സി. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കാൻ ഇത് സഹായിക്കും. മാത്രമല്ല ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാനും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നു. തിമിരം, മാക്യുലർ ഡീജനറേഷൻ എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ : ഓറഞ്ച്, നാരങ്ങ, സ്ട്രോബെറി, കുരുമുളക്, ബ്രൊക്കോളി, കിവി
വിറ്റാമിൻ ഇ
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു മികച്ച ആന്‍റി ഓക്‌സിഡന്‍റാണ് വിറ്റാമിന്‍ ഇ. ഓക്‌സിഡേറ്റീവ് സമ്മർദ്ദം, ഓക്‌സിഡേറ്റീവ് നാശം എന്നിവയിൽ നിന്ന് കണ്ണിനെ സംരക്ഷിക്കാൻ വിറ്റാമിൻ ഇ സഹായിക്കും. തിമിരം, വാർധക്യ നേത്ര രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ: ബദാം, സീഡ്‌സ്, സസ്യ എണ്ണകൾ (സൂര്യകാന്തി എണ്ണ, ഗോതമ്പ് ജേം ഓയിൽ), നിലക്കടല, അവക്കാഡോ, ചീര
ല്യൂട്ടിൻ, സിയാക്‌സാന്തിൻ