കേരളം

kerala

ETV Bharat / health

കളയാൻ വരട്ടെ; പപ്പായക്കുരുവിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും - HEALTH BENEFITS OF PAPAYA SEEDS

പപ്പായയെ പോലെ തന്നെ പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് പാപ്പയായ വിത്ത്. ഇതിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

PAPAYA SEEDS BENEFITS  പപ്പായക്കുരുവിന്‍റെ ആരോഗ്യ ഗുണങ്ങൾ  BENEFITS OF HAVING PAPAYA SEEDS  PAPAYA SEEDS
Representative Image (Freepik)

By ETV Bharat Health Team

Published : Jan 29, 2025, 4:21 PM IST

പ്പായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാത്തവർ ഉണ്ടാകില്ല. വിറ്റാമിൻ സി, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങീ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമൃദമാണിത്. പപ്പായ കഴിക്കുമ്പോൾ അതിന്‍റെ കുരു ഒഴിവാക്കുന്നത് പതിവാണ്. എന്നാൽ ഇനി പപ്പായക്കുരു കളയാൻ വരട്ടെ. പപ്പായയെ പോലെ തന്നെ പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് പാപ്പയായ വിത്ത് അഥവാ പപ്പായക്കുരു. ആൻ്റി മൈക്രോബയൽ ഗുണങ്ങൾ, ആൻ്റി ബാക്‌ടീരിയൽ ഗുണങ്ങൾ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ദോഷകരമായ ബാക്‌ടീരിയകളെ ചെറുക്കാനും അണുബാധയ്ക്കെതിരെ പോരാടാനും പപ്പായക്കുരു ഫലപ്രദമാണെന്ന് ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ശരീരത്തിലെ വീക്കം കുറയ്ക്കാനും ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ കുറയ്ക്കാനും ഇത് സഹായിക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമ്മം, തലമുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും പപ്പായക്കുരു ഗുണം ചെയ്യും. വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് ഗുണകരമാണ്. പപ്പായക്കുരുവിൻ്റെ കൂടുതൽ ഗുണങ്ങളെ കുറിച്ച് അറിയാം.

ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ
പപ്പായക്കുരു ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ഇത് കഴിക്കുന്നത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സധ്യത കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
കൊളസ്‌ട്രോൾ കുറയ്ക്കും
ഫൈബർ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ പപ്പായക്കുരു കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉത്തമമാണ്. ലീക് ആസിഡ്, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്‌സ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോ‌ൾ നിയന്ത്രിക്കാൻ ഗുണം ചെയ്യും.
ദഹന ആരോഗ്യം
പപ്പായയിലെ പപ്പൈൻ പോലുള്ള എൻസൈമുകൾ. ദഹനം മെച്ചപ്പെടുത്താനും ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കും. കുടലിലെ ആരോഗ്യകരമായ ബാക്‌ടീരിയകളെ സന്തുലിതമാക്കാനും കുടലിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും പപ്പായക്കുരു ഗുണം ചെയ്യും.
കരളിൻ്റെ ആരോഗ്യം
പപ്പായക്കുരുവിലെ ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ദോഷകരമായ വിഷവസ്‌തുക്കളെ നീക്കം ചെയ്യുന്നതിലൂടെയും കരളിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് ഗുണം ചെയ്യും. മദ്യപാനം പോലുള്ളവയുടെ ദോഷഫലങ്ങൾ കുറച്ച് കരളിനെ സംരക്ഷിക്കാനും പപ്പായക്കുരു ഉപകരിക്കും.
കിഡ്‌നി ആരോഗ്യം
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കഴിവും പപ്പായക്കുരുവിലുണ്ടെന്ന് ടോക്‌സിക്കോളജി റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. വിഷ പദാർത്ഥങ്ങൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് വൃക്കകളെ സംരക്ഷിക്കാൻ ഇത് സഹായിക്കും. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
കാൻസർ വിരുദ്ധ ഗുണങ്ങൾ
പപ്പായ വിത്തിൽ കാൻസർ വിരുദ്ധ ഗുണങ്ങൾ ഉണ്ടെന്ന് 2016 ൽ ബിഎംസി കോംപ്ലിമെൻ്ററി മെഡിസിൻ ആൻഡ് തെറാപ്പിസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഇത് സഹായിക്കും. പതിവായി പപ്പായ കഴിക്കുന്നത് കാൻസർ പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.

പപ്പായക്കുരു നന്നായി ഉണക്കി പൊടിച്ച് സലാഡുകളിലും സ്‌മൂത്തികളിലും ചേർത്ത് കഴിക്കാം. എന്നാൽ മിതമായ അളവിൽ മാത്രമേ പപ്പായക്കുരു കഴിക്കാൻ പാടുള്ളൂ. ഗർഭിണികൾ ഒരു കാരണവശാലും പപ്പായക്കുരു കഴിക്കാൻ പാടില്ല. ചിലരിൽ ഇത് അലർജി പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് കുട്ടികൾക്ക് ഇത് കൊടുക്കുന്നതിന് മുൻപ് ഒരു ആരോഗ്യവിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയരുത്; മുടിയുടെ കേടുപാടുകൾ മാറ്റാൻ ബെസ്റ്റാണിത്

ABOUT THE AUTHOR

...view details