കേരളം

kerala

ETV Bharat / entertainment

'ദുഃഖം താങ്ങാനാവാതെ മദ്യപാനവും പുകവലിയും ശീലമാക്കി; മതം മാറിയതിന് പിതാവ് എതിര്‍ത്തില്ല'

മതം മാറിയതിനെ കുറിച്ച് വെളിപ്പെടുത്തി സംഗീത സംവിധായകന്‍ ഇളയരാജയുടെ മകന്‍. 2014 ലാണ് യുവന്‍ ശങ്കര്‍ രാജ ഇസ്‌ലാം മതം സ്വീകരിക്കുന്നത്.

By ETV Bharat Entertainment Team

Published : 4 hours ago

MUSIC DIRECTOR YUVAN SANKAR RAJA  YUVAN SANKAR RAJA CONVERTED ISLAM  ഇളയരാജ മകന്‍  യുവന്‍ ശങ്കര്‍ രാജ
YUVAN SANKAR RAJA AND ILAYA RAJA (ETV Bharat)

ഇന്ത്യന്‍ സംഗീത ലോകത്ത് പകരം വയ്‌ക്കാനില്ലാത്ത വ്യക്തിയാണ് ഇളയരാജ. 80ാം വയസിലും അദ്ദേഹം സംഗീത ലോകത്ത് സജീവമാണ്. അതുപോലെ സംഗീത ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് സംഗീത സംവിധായകനും ഗായകനുമായ മകന്‍ യുവന്‍ ശങ്കര്‍ രാജയും. തന്‍റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ചും ഇസ്‌ലാം മതം സ്വീകരിച്ചതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് യുവന്‍. അടുത്തിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യുവന്‍ ശങ്കറിന്‍റെ വെളിപ്പെടുത്തല്‍.

2014 ലാണ് യുവന്‍ ശങ്കര്‍ രാജ ഇസ്‌ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് അബ്‌ദുല്‍ മാലിക് എന്ന പേരും മാറ്റി. എന്നാല്‍ സംഗീത രംഗത്ത് യുവന്‍ ശങ്കര്‍ രാജ എന്ന പ്രഫഷണല്‍ പേരില്‍ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്‍റെ ഉള്ളുലച്ച സംഭവത്തെ കുറിച്ച് യുവന്‍ ശങ്കര്‍ പറഞ്ഞതിങ്ങനെ.

അമ്മയുടെ അപ്രതീക്ഷിത വിയോഗം തന്നെ തകര്‍ത്തു കളഞ്ഞുവെന്ന് സംഗീത സംവിധായകന്‍ പറയുന്നു. 2011 ലാണ് അമ്മ മരണപ്പെടുന്നത്. ഇതോടെ ദു:ഖം താങ്ങാനാവാതെ താന്‍ തികഞ്ഞ മദ്യപാനിയായെന്നും പുകവലിയും ശീലമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. അമ്മയെ തേടിയുള്ള അന്വേഷണമാണ് തന്നെ ഇസ്‌ലാം മതം സ്വീകരിക്കുന്നതിലേക്ക് എത്തിച്ചതെന്നും യുവന്‍ ശങ്കര്‍ പറഞ്ഞു.

"എല്ലാവരേയും പോലെ എനിക്കും എന്‍റെ അമ്മ വളരെ വലുതാണ്. അമ്മയെ എവിടെ കണ്ടെത്തും എന്ന അന്വേഷണത്തിനൊടുവില്‍ നമുക്കെല്ലാം അതിന് ഒരു അവസാനമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതെപ്പോഴാണെന്ന് നമുക്കറിയില്ല. പക്ഷേ നമ്മള്‍ അതിലേക്ക് എത്തും. അമ്മയുടെ മരണ ശേഷം ഞാന്‍ ആരുമില്ലാത്ത ഒരു കുട്ടിയെ പോലെയായി. ഇടയ്‌ക്കിടെ അമ്മയെ സ്വപ്‌നം കാണും. പക്ഷേ അമ്മയെ എവിടെ കണ്ടെത്തും എന്ന് എനിക്ക് അറിയുമായിരുന്നില്ല. അമ്മ എവിടെയോ ഉണ്ട്. എവിടെയാണെന്നറിയില്ല. ആ അന്വേഷണം നടത്തികൊണ്ടിരുന്നു. അതെന്നെ വല്ലാതെ പിടിച്ചുലച്ചു. അമ്മയെ തേടിയുള്ള അന്വേഷണത്തില്‍ മദ്യപാനം, പുകവലി പോലുള്ളു ദുശ്ശീലങ്ങളെല്ലാം ജീവിതത്തിന്‍റെ ഭാഗമായി. അതിന് മുന്‍പ് പാര്‍ട്ടികളില്‍ പോയിരുന്നെങ്കിലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്‌തിരുന്നില്ല.

പെട്ടെന്ന് ഒരുനാള്‍ എനിക്ക് എല്ലാത്തിനുമുള്ള ഉത്തരം ലഭിച്ചു. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതി വച്ചിട്ടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്ന് ബോധ്യമായി. ഇസ്‌ലാം മതമാണ് അക്കാര്യം എന്നെ പഠിപ്പിച്ചത്. നമ്മെ സൃഷ്‌ടിച്ച ദൈവത്തിന് മാത്രമേ നമ്മെ വഴിനടത്താനും സന്തോഷം നല്‍കുവാനും കഴിയുകയുള്ളു. അമ്മ എവിടയോ ഉണ്ട് എന്ന് വിശ്വസിച്ചു. എവിടെയാണെങ്കിലും സന്തോഷത്തോടെ കഴിയാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അമ്മ ജനിച്ച അതേ ദിവസം ഏകദേശം അതേ സമയത്താണ് തനിക്ക് കുഞ്ഞുണ്ടായത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒന്നിനെ എടുത്ത ശേഷം അതിന് മേലെ മറ്റൊന്ന് ഞാന്‍ നിങ്ങള്‍ക്ക് തരും. അത് നിങ്ങള്‍ തിരിച്ചറിയണമെന്ന് ഖുറാനിലുണ്ട്. ദിവസവും അഞ്ചുനേരവും ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്‍റെ മതം മാറ്റത്തെ പിതാവ് എതിര്‍ത്തില്ല. ഇങ്ങനെയുള്ള ഒരാളെ എന്തിന് എതിര്‍ക്കണം എന്നാണ് അച്ഛന്‍ ചോദിച്ചത്".

2015 ല്‍ തന്‍റെ പ്രണയിനിയായ സാഫ്റൂണ്‍ നിസയെ വിവാഹം ചെയ്‌തു. യുവന്‍റെ മൂന്നാം വിവാഹമായിരുന്നു അത്. ഇരുവര്‍ക്കും സിയ എന്നു പേരുള്ള ഒരു മകളുണ്ട്.

Also Read:ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നു; ആരാധകര്‍ പ്രതീക്ഷയില്‍

ABOUT THE AUTHOR

...view details