റോക്കിങ് സ്റ്റാർ യാഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് (ആഗസ്റ്റ് 8) ബെംഗളൂരുവിൽ ആരംഭിച്ചു. മലയാളിയായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെജിഎഫ്-2 എത്തിയിട്ട് 844 ദിനങ്ങൾ കഴിയുമ്പോഴാണ് ടോക്‌സിക്കിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്.
ഇപ്പോൾ ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2023 ഡിസംബര്‍ 8ന് ആയിരുന്നു ടോക്‌സിക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാഷിന്‍റെ ഭാഗ്യദിനമായിപറയപ്പെടുന്ന 8-ാം തീയതിയാണ് പുതിയ സിനിമയ്‌ക്ക് തുടക്കം കുറിക്കുന്നതും. അദ്ദേഹത്തിന്‍റെ ജനനത്തീയതിയും ചിത്രീകരണം ആരംഭിക്കുന്ന ദിവസവും 8 ആണ്. ടോക്‌സിക്കിന്‍റേതായി പുറത്തു വരുന്ന ഓരോ അപ്‌ഡേറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആകുകയാണ്.