കേരളം

kerala

ETV Bharat / entertainment

'ഹരീഷ് പേരാടിയുടെ അച്ഛൻ കഥാപാത്രത്തിന് എന്നേക്കാൾ പ്രായം കുറവ്': അർജുൻ സർജ - Virunnu movie press meet - VIRUNNU MOVIE PRESS MEET

അർജുൻ സർജയെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത 'വിരുന്ന്' ഓഗസ്‌റ്റ് 29ന് തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാലിന്‍റെ 'മരക്കാറി'ല്‍ അഭിനയിച്ചത് കൊണ്ടാണ് 'വിരുന്ന്' എന്ന ചിത്രം സംഭവിച്ചതെന്ന് അർജുൻ സർജ.

Virunnu movie  Arjun Sarja about Harish Peradi  Arjun Sarja Virunnu movie  അർജുൻ സർജ
Virunnu movie press meet (ETV Bharat)

By ETV Bharat Entertainment Team

Published : Aug 22, 2024, 12:58 PM IST

Virunnu movie press meet (ETV Bharat)

അർജുൻ സർജയെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത ചിത്രമാണ് 'വിരുന്ന്'. മലയാളത്തിലും തമിഴിലുമായി ഒരുങ്ങിയ ചിത്രം ഓഗസ്‌റ്റ് 29നാണ് തിയേറ്ററുകളില്‍ എത്തുക. റിലീസിനോടടുക്കുമ്പോള്‍ സിനിമയുടെ പ്രചരണത്തിന്‍റെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.

സിനിമയുടെ പ്രചരണാര്‍ത്ഥം സംവിധായകൻ കണ്ണൻ താമരക്കുളം, അർജുൻ സർജ, ഹരീഷ് പേരാടി തുടങ്ങിയവര്‍ മാധ്യമങ്ങളെ കണ്ടു. 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' എന്ന സിനിമയ്‌ക്ക് ശേഷമുള്ള അര്‍ജുന്‍ സര്‍ജയുടെ മലയാള ചിത്രം കൂടിയാണ് 'വിരുന്ന്'. 'മരക്കാറി'ല്‍ അഭിനയിച്ചത് കൊണ്ടാണ് 'വിരുന്ന്' എന്ന ചിത്രം സംഭവിച്ചതെന്നും അർജുൻ സർജ പറഞ്ഞു.

Virunnu movie (ETV Bharat)

'കുഞ്ഞാലി മരയ്‌ക്കാറില്‍ അഭിനയിക്കുമ്പോൾ എനിക്കൊരു നല്ല സുഹൃത്തിനെ കിട്ടി. ഹരീഷ് പേരടി. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഹരീഷാണ് എന്നോട് 'വിരുന്ന്' എന്നൊരു ചിത്രത്തിന്‍റെ കഥയുണ്ട്, ഒന്ന് കേട്ട് അഭിപ്രായം പറയാമോ എന്ന് ആവശ്യപ്പെടുന്നത്. കഥ കേട്ട മാത്രയിൽ തന്നെ സിനിമ ചെയ്യാൻ തീരുമാനം എടുക്കുകയായിരുന്നു.'

കുഞ്ഞാലി മരക്കാർ സിനിമയിലെ മങ്ങാട്ടച്ചൻ എന്ന കഥാപാത്രം അർജുൻ സര്‍ജ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ അച്ഛനാണ്. അച്ഛന്‍ ആണെങ്കിലും തന്നേക്കാൾ ഹരീഷ് പേരാടിക്ക് പ്രായം കുറവാണെന്നും അർജുൻ സര്‍ജ പറഞ്ഞു. മമ്മൂട്ടിയുടെ ചേട്ടൻ ആയും മോഹൻലാലിന്‍റെ വളർത്തച്ഛൻ ആയും ദിലീപിന്‍റെ അച്ഛനായും ഒക്കെ താൻ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞുവെന്നും ഹരീഷ് പേരാടി മറുപടി നല്‍കി.

'അതൊക്കെ കരിയറിൽ ലഭിച്ച ഭാഗ്യം. അർജുൻ സർജയെ പോലെ ഡൗൺ ടു എർത്ത് ആയ ഒരു മനുഷ്യൻ വേറെയില്ല. അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തിൽ സഹകരിക്കാൻ സാധിച്ചത് തന്നെ മികച്ച ഒരു അനുഭവമാണ്.' -ഹരീഷ് പേരടി പറഞ്ഞു.

50 കോടിയോ 100 കോടിയോ മുതൽമുടക്കി ഒരുക്കിയ ഒരു ചിത്രമല്ല 'വിരുന്ന്' എന്നും അർജുന്‍ പറഞ്ഞു. 'സിനിമയുടെ കഥയും കഥാപാത്രങ്ങളുമാണ് നെടുംതൂണുകൾ. മികച്ച ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം. കണ്ണൻ താമരക്കുളവുമായി സഹകരിച്ച് ഒരു ബിഗ് ബജറ്റ് ചിത്രവും ഉടൻ തന്നെ ഉണ്ടാകും. തിയേറ്ററിൽ പ്രേക്ഷകർക്ക് മികച്ച കാഴ്‌ച അനുഭവം സൃഷ്‌ടിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും 'വിരുന്ന്' -അര്‍ജുന്‍ സര്‍ജ പറഞ്ഞു.

Also Read:Virunnu Movie Teaser : ആക്ഷൻ കിങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ് ആക്ഷൻ ചിത്രം 'വിരുന്നിന്‍റെ' ടീസർ പുറത്ത്

ABOUT THE AUTHOR

...view details