പൊതുസ്ഥലത്തെ ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന നടന്‍ വിനായകന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇപ്പോള്‍ താരത്തിന്‍റെ ഗോവയില്‍ നിന്നുള്ള വിഡിയോ ആണ് വൈറലാവുന്നത്. ചെറിയ ഒരു കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകനെ വീഡിയോയില്‍ കാണാം. ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വെള്ള ടീ ഷര്‍ട്ടും നിക്കറും ധരിച്ചാണ് വിനായകന്‍ നില്‍ക്കുന്നത്. കൈ പിന്നില്‍ കെട്ടി നിന്ന് രൂക്ഷമായി പ്രതികരിക്കുകയാണ് താരം. ഇംഗ്ലീഷിലാണ് താരം അസഭ്യം പറയുന്നത്. ഇത് കേട്ട് ചുറ്റും ആളുകള്‍ നോക്കി നില്‍ക്കുന്നതും കാണാം.
അതേസമയം ഷൂട്ടിംഗ് ആണോ എന്ന് ചോദിച്ച് നിരവധി പേര്‍ കമന്‍റിട്ടിട്ടുണ്ടെങ്കിലും അല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് വിനായകനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.
'ജയിലര്‍' സിനിമയിലെ വില്ലന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന കാപ്ഷനിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനു മുന്‍പ് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ വിമാനജീവനക്കാരോട് മോശമായി പെരുമാറിയതിന് വിനായകനെ അറസറ്റ് ചെയ്‌തിരുന്നു.