കേരളം

kerala

ETV Bharat / entertainment

വിജയ് സേതുപതി നായകനായി 'ഏസ്' ; ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ടീസർ പുറത്ത് - Vijay Sethupathi Ace movie - VIJAY SETHUPATHI ACE MOVIE

ആറുമുഖ കുമാർ സംവിധാനം ചെയ്യുന്ന 'ഏസ്' ഉടൻ പ്രേക്ഷകരിലേക്ക്.

ACE FIRST LOOK AND TITLE TEASER  TAMIL UPCOMING MOVIES  VIJAY SETHUPATHI MOVIES  ACE RELEASE DATE
Ace First look (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 18, 2024, 10:54 AM IST

ക്കൾ സെൽവൻ വിജയ് സേതുപതി നായകനായി പുതിയ ചിത്രം വരുന്നു. ആറുമുഖ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'ഏസ്' എന്നാണ് സിനിമയ്‌ക്ക് പേര് നൽകിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലത്തെ ഗെറ്റപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്താണ് സിനിമയുടെ പ്രമേയം എന്ന് അറിയാനുള്ള ആഗ്രഹത്തിലാണ് പ്രേക്ഷകർ.

ഏസ്' ഫസ്റ്റ് ലുക്ക് പുറത്ത് (Source: ETV Bharat Reporter)

ടീസറിലെ മ്യൂസിക്കും വിജയ് സേതുപതിയുടെ വരവും ആരാധകർക്ക് ത്രില്ലിങ് അനുഭവമാണ് സമ്മാനിക്കുന്നത്. ക്രൈം കോമഡി എന്‍റർടെയിനർ സിനിമയാകും 'ഏസ്' എന്നാണ് പ്രേക്ഷക വിലയിരുത്തൽ. യോഗി ബാബു, ബി എസ് അവിനാഷ്, ദിവ്യ പിള്ള, ബബ്ലു, രാജ്‌കുമാർ തുടങ്ങിയ താരങ്ങളും എസിൽ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്.

കരൺ ഭഗത്തുർ റാവത്ത് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് ആർ ഗോവിന്ദരാജാണ്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീത സംവിധാനം. ആർട്ട് എ കെ മുത്തുവും നിർവഹിക്കുന്നു.

ഷൂട്ടിങ് പൂർത്തിയായ 'ഏസ്' സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. മലേഷ്യയിലാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്. മലേഷ്യയിൽ മറ്റൊരു സിനിമയും ഇതുവരെ ചിത്രീകരിക്കാത്ത സ്ഥലങ്ങളിലാണ് 'ഏസ്' ഷൂട്ട് ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിങ്ങിനിടെ മലേഷ്യയയിൽ വിജയ് സേതുപതിയുടെ ആരാധകർ എത്തിയതും വാർത്തയായിരുന്നു. ആരാധകർക്കൊപ്പമുള്ള താരത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പി ആർ ഒ - ശബരി.

ALSO READ:മാളികപ്പുറം ഇനി ഗുളികനൊപ്പം... 'ലൊക്കേഷന്‍ വല്ലാതെ ഭയപ്പെടുത്തി'; 'ഗു'വിലെ വിശേഷങ്ങള്‍ പങ്കിട്ട് ദേവനന്ദ

ABOUT THE AUTHOR

...view details