കേരളം

kerala

കേരളത്തില്‍ റെക്കോഡ് റിലീസിന് വിജയ് ചിത്രം 'ഗോട്ട്' ; ആദ്യ ദിനം എഴുന്നൂറിലധികം സ്‌ക്രീനുകളിൽ നാലായിരത്തിലധികം ഷോകള്‍ - GOAT MOVIE RECORD RELEASE IN KERALA

By ETV Bharat Kerala Team

Published : Sep 1, 2024, 7:29 PM IST

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' സെപ്റ്റംബർ 5ന് ആഗോള റിലീസായെത്തും. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ്‌ പ്രത്യക്ഷപ്പെടുന്നത്.

ACTOR VIJAY  GREATEST OF ALL TIME  SREE GOKULAM MOVIES  GOAT MOVIE RELEASE
VIJAY MOVIE GOAT (ETV Bharat)

പ്രശസ്‌ത സംവിധായകൻ വെങ്കട് പ്രഭു എഴുതി സംവിധാനം ചെയ്‌ത, ദളപതി വിജയ്‌ ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം' (ഗോട്ട്)' കേരളത്തിൽ റെക്കോർഡ് റിലീസ്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ആദ്യം ദിനം കേരളത്തിലെ 700 -ലധികം സ്‌ക്രീനുകളിൽ 4000 - ലധികം ഷോകളാണ് ചിത്രത്തിനുണ്ടാവുക.

ആക്ഷൻ മൂഡിൽ ഒരുക്കിയ ഈ ചിത്രം എജിഎസ് എൻ്റര്‍ടെയിന്‍മെൻ്റിൻ്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൻ്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് (സെപ്‌റ്റംബർ 01) ആരംഭിച്ചു.

മീനാക്ഷി ചൗധരി നായികയായി എത്തുന്ന ചിത്രത്തിൻ്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്‌മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്‌ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5 -ന് ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം - സിദ്ധാർത്ഥ നൂനി, സംഗീതം - യുവാൻ ശങ്കർ രാജ, ചിത്രസംയോജനം - വെങ്കട് രാജൻ, ആക്ഷൻ - ദിലീപ് സുബ്ബരായൻ, കലാസംവിധാനം - ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം - വാസുകി ഭാസ്‌കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ - ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ.

സൗണ്ട് മിക്‌സിങ് - ടി ഉദയകുമാർ, നൃത്ത സംവിധാനം - സതീഷ് കൃഷ്‌ണൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - എം സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്‌സ് ഹെഡ് - ആർ ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ - ഗോപി പ്രസന്ന, ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി.

Also Read:യങ് ലുക്കില്‍ ദളപതി, കിടിലൻ ഡാൻസുമായി മീനാക്ഷി; 'ഗോട്ട്' സോങ്ങ് 'സ്‌പാര്‍ക്ക്' തരംഗമാകുന്നു

ABOUT THE AUTHOR

...view details