ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായ ബിഗ് ബഡ്‌ജറ്റ് ചിത്രം 'കങ്കുവ'. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വെട്രി പളനിസ്വാമി കങ്കുവയുടെ കളറിംഗ് സെഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സിനിമയുടെ കളറിസ്‌റ്റായ രാജയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് വെട്രി ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങളില്‍ സൂര്യയേയും സംവിധായകനേയും കാണാം. ചിത്രത്തിന്‍റെ ഡബ്ബിങ് സൂര്യ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
സിനിമയില്‍ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയാണ് കങ്കുവ. ബോബി ഡിയോളയാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. അദ്ദേഹത്തിന്‍റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.
1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്‌റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബഡ്‌ജറ്റ് 350 കോടിയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് ആണ് നിർവഹിച്ചിരിക്കുന്നത്. മലയാളിയായ നിഷാദ് യൂസഫാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.