കൊല്ലം : ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. കുണ്ടറ പള്ളിമുക്ക് എം.ജി.ഡി ഹൈ സ്‌കൂളിന് പിന്നിലെ റോഡിലാണ് സംഭവം. പരുത്തൻപാറ കരിപ്പുറം സ്വദേശിയുടെ ഫോർഡ് ഫിഗോ കാർ ആണ് കത്തി നശിച്ചത്. രണ്ടുപേർ ആണ് കാറിലുണ്ടായിരുന്നത്. ഇവർ മുക്കൂട് നിന്നും കുണ്ടറ ഭാഗത്തേക്ക് വരുമ്പോഴാണ് സ്‌കൂളിന് സമീപത്ത് വച്ച് കാറിൽ നിന്നും പുക വരുന്നത് കണ്ടത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉടൻ കാർ നിർത്തി പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. കുണ്ടറയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Also Read : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തിനശിച്ചു - Running car caught fire