പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. എന്നാല്‍ ഇരുവരും ഇക്കാര്യം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ സിംഗിളല്ലെന്നും വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയിരുന്നു.
അതേസമയം ആരാണ് തന്‍റെ ഗേള്‍ഫ്രണ്ട് എന്ന് താരം പറഞ്ഞിട്ടില്ല. രശ്‌മിക തന്നെയാണ് വിജയ് ദേവരകൊണ്ടയുടെ ഗേള്‍ഫ്രണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. അതിനുള്ള കാരണം ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു റസ്‌റ്റോറന്‍റിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ്‌യുടെയും രശ്‌മികയുടെയും ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ശ്രീലങ്കയിൽ ചിത്രീകരണം പുരോഗമിക്കുന്ന വിജയ് ദേവരകൊണ്ടെയുടെ വിഡി 12 എന്ന ചിത്രത്തിന്‍റെ ഇടവേളയിൽ നിന്നെടുത്ത ചിത്രമായിരിക്കും ഇതെന്നാണ് ആരാധകർ പറയുന്നത്.
ഇരുവരും മാച്ച് ചെയ്‌ത് നീല നിറത്തിലുള്ള വസ്‌ത്രമാണ് ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ രശ്‌മികയുടെ പുറം വശമാണ് കാണുന്നത്. എന്നാല്‍ അടുത്ത ചിത്രത്തില്‍ രശ്‌മിക ഡെസേര്‍ട്ട് കഴിക്കുന്നതിന്‍റെ മുന്‍വശത്ത് നിന്നുള്ള ചിത്രമാണുള്ളത്. ഈ പോസ്‌റ്റിന് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. സിനിമയിലെ ഏറ്റവും പരസ്യമായ രഹസ്യം എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.