വിജയ് ആൻ്റണി നായകനാകുന്ന ആക്ഷൻ ചിത്രം "മഴൈ പിടിക്കാത മനിതൻ" തീയേറ്ററുകളില്‍. "പിച്ചൈക്കാരൻ 2" എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിജയ് ആൻ്റണിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. ശരത്കുമാർ, സത്യരാജ്, കന്നഡ സൂപ്പർ സ്റ്റാർ ഡോളീധനാജ്ഞയൻ, മുരളിശർമ്മ, തലൈവാസൽ വിജയ് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേഘ ആകാശ് നായികയായെത്തുന്നു. ഇൻഫിലിറ്റി ഫിലിംസ് കമൽബോറ, ഡി ലളിത, ബി പ്രദീപ്, പങ്കജ്ബോറ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വിജയ് മിൽട്ടണാണ് നിർവഹിക്കുന്നത്.