കേരളം

kerala

ടർബോ ഇനി അറബിയിലും; റിലീസ് തീയതി പ്രഖ്യാപിച്ചു - TURBO MOVIE ARABIC VERSION RELEASE

By ETV Bharat Kerala Team

Published : Jul 31, 2024, 5:38 PM IST

വൈശാഖ് സംവിധാനം ചെയ്‌ത 'ടർബോ'യുടെ അറബിക് വേർഷൻ റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് രണ്ടിനാണ് റിലീസ്.

TURBO MOVIE  ടർബോ അറബി പതിപ്പ്  TURBO ARABIC VERSION  MAMMOOTTY
Turbo Arabic movie version (ETV Bharat)

മ്മൂട്ടി നായകനായ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ അറബി പതിപ്പ് റിലീസിനൊരുങ്ങുന്നു. ആദ്യമായി അറബി ഭാഷയിൽ ഡബ് ചെയ്‌ത് റിലീസ് ചെയ്യുന്ന ഇന്ത്യൻ ചിത്രം കൂടിയാണിത്. മെയ് മാസത്തിൽ പുറത്തിറക്കിയ ചിത്രം വമ്പൻ ഹിറ്റായിരുന്നു. ഈ വരുന്ന ഓഗസ്റ്റ് രണ്ടിനാണ് ടർബോയുടെ അറബി പതിപ്പ് തീയേറ്ററുകളിലെത്തുന്നത്.

മിഥുൻ മാനുവൽ തോമസ് രചിച്ച്, വൈശാഖ് സംവിധാനം ചെയ്‌ത മാസ്സ് ആക്ഷൻ ജോണറിലുള്ള ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. അറബി ഭാഷയിലുള്ള ടർബോയുടെ ട്രെയ്‌ലറും ഇതിനോടകം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് ഈ ചിത്രം ഡബ് ചെയ്‌തിരിക്കുന്നത്. അതിൽ 11 പേർ യുഎഇ സ്വദേശികളാണ്. അറബി ഭാഷയുടെ പ്രചാരവും അവിടുത്തെ പ്രതിഭകളുടെ കഴിവ് ദേശീയ- അന്തർദേശീയ തലത്തിലെത്തിക്കുക എന്ന ഉദ്ദേശവും മുന്നിൽ വച്ചാണ് ഇങ്ങനെയൊരു ശ്രമത്തിന്‌ മുന്നിട്ടിറങ്ങിയത്.

മൂന്നാഴ്‌ച സമയമെടുത്താണ് ഈ ചിത്രം അറബിയിൽ പൂർണ്ണമായി ഡബ് ചെയ്‌തത്. സമദ് ട്രൂത്ത് നേതൃത്വം നൽകുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിലുടനീളം ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിന് എത്തിക്കുക. ടർബോ മലയാളം പതിപ്പ് ഗൾഫിൽ റിലീസ് ചെയ്‌തതും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. കൂടുതൽ ഇന്ത്യൻ ചിത്രങ്ങൾ അറബി ഭാഷയിൽ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന പ്രവണതക്ക് ടർബോ അറബി പതിപ്പിന്‍റെ റിലീസ് തുടക്കം കുറിക്കുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടി, തെലുഗു നടൻ സുനിൽ എന്നിവരും, മലയാളത്തിൽ നിന്ന് ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആൻ്റണി എന്നിവരും അണിനിരന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ ആണ്. എഡിറ്റിങ് നിർവഹിച്ചത് ഷമീർ മുഹമ്മദ് ആണ്. വിഷ്‌ണു ശർമയാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‌തത്.

Also Read: 'ടർബോ' കുതിപ്പ്; മൂന്നാം വാരത്തിലും 200ലധികം തീയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം

ABOUT THE AUTHOR

...view details