സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്‌ത് അനുരാഗ് കശ്യപ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഫൂട്ടേജി' ന്‍റെ പ്രിവ്യൂ ഷോ കൊച്ചിയില്‍ സംഘടിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു സിനിമയുടെ പ്രത്യേക പ്രദർശനം കാണാനെത്തിയത്. അനുരാഗ് കാശ്യപ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങിയ നിരവധി താരങ്ങൾ സിനിമയുടെ പ്രിവ്യൂ ഷോയില്‍ പങ്കെടുത്തു.
കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമ മേഖലയിൽ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങൾ വളരെ നിലവാരമുള്ളതാണ്. മലയാളത്തിൽ വളരെ വ്യത്യസ്‌തതയോട് കൂടി പുറത്തിറങ്ങാൻ ഇരിക്കുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനപൂർണമായ കാര്യമാണ്. മികച്ച ടെക്‌നിക്കൽ പെർഫെക്ഷനോടെ ഈ ചിത്രത്തെ ഒരുക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞാൻ ആവേശഭരിതനാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.