കേരളം

kerala

ETV Bharat / entertainment

കേരളത്തെ നടുക്കിയ ദിവസത്തിന്‍റെ പുനരാവിഷ്‌കാരം; 'തങ്കമണി'യുടെ ട്രെയിലർ പുറത്ത്

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന 'തങ്കമണി' മാർച്ച് 7ന് തിയേറ്ററുകളിലെത്തു.

By ETV Bharat Kerala Team

Published : Mar 3, 2024, 11:59 AM IST

dileep new movie thankamani trailer  thankamani trailer  dileep thankamani  തങ്കമണി ട്രെയിലർ  ദിലീപ് പുതിയ സിനിമ
thankamani

നപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന 'തങ്കമണി' എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയിലർ പുറത്ത്. മാർച്ച് ഏഴിന് ചിത്രം തീയേറ്ററുകളിലെത്തും. ഇടുക്കി തങ്കമണിയിൽ നടന്ന യഥാർഥ സംഭവത്തിന്‍റെ പുനരാവിഷ്‌കാരമായി എത്തുന്ന സിനിമയായതിനാൽ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. സൂപ്പർഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നടൻ ദിലീപിന്‍റെ 148-ാം ചിത്രമാണ് തങ്കമണി. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. അജ്‌മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ, സ്‌മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്‌ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ : ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ, ഗാനരചന- ബി ടി അനിൽ കുമാർ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ, പ്രൊജക്‌ട് ഡിസൈനർ- സജിത് കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ 'അമൃത',സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്‌സിങ് -ശ്രീജേഷ് നായർ, കലാസംവിധാനം- മനു ജഗദ്, മേക്കപ്പ്- റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്-രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്‌ട് ഹെഡ്- സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- മനേഷ് ബാലകൃഷ്‌ണൻ, വിഎഫ്എക്‌സ്-എഗ്ഗ് വൈറ്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ- അഡ്സോഫ്ആഡ്‌സ്, പിആർഒ- എ എസ് ദിനേശ്.

ABOUT THE AUTHOR

...view details