പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യിലെ 'ത തക്കര' ഗാനം പുറത്തുവിട്ടു. രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്ക് സന്തോഷ് നാരായണൻ സംഗീതം പകർന്ന ഈ ഗാനം സഞ്ജിത്ത് ഹെഗ്‌ഡെ, ദീ, സന്തോഷ് നാരായണൻ എന്നിവർ ചേർന്നാണ് ആലപിച്ചത്.
വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 2024 ജൂൺ 27 ന് തിയറ്റർ റിലീസ് ചെയ്‌ത ചിത്രം രണ്ടാം ദിനത്തിൽ ആകെ മൊത്തം 298.5 കോടിയാണ് സ്വന്തമാക്കിയത്. റിലീസ് ദിനത്തിൽ തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിക്കാൻ ചിത്രത്തിന് സാധിച്ചതോടെ മൂന്നാം ദിനത്തിൽ 350 ൽ നിന്നും മാറി 425 സ്ക്രീനുകളിലായാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്.