കേരളം

kerala

ETV Bharat / entertainment

'ഇത് എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ'; വീണ്ടും വൈറല്‍ ഡയലോഗുമായി സുരേഷ് ഗോപി - SURESH GOPI VIRAL DIALOGUE AGAIN

താരസംഘടനയായ അമ്മ മീറ്റിംഗിലാണ് സുരേഷ് ഗോപിയുടെ ഡയലോഗ്.

AMMA MEETING  SURESH GOPI ATTEND AMMA MEETING  സുരേഷ് ഗോപി അമ്മ സംഘടന  വൈറല്‍ ഡയലോഗ് സുരേഷ് ഗോപി
സുരേഷ് ഗോപി (ETV Bharat)

By ETV Bharat Entertainment Team

Published : Nov 2, 2024, 7:53 PM IST

'തൃശൂർ എനിക്ക് വേണം, തൃശൂർ നിങ്ങളെനിക്ക് തരണം!' തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സുരേഷ് ഗോപിയുടെ വൈറല്‍ ഡയലോഗാണിത്. ഇന്നും പല സന്ദര്‍ഭങ്ങളിലും മലയാളികളുടെ നാവിന്‍ തുമ്പില്‍ ഈ ഡയലോഗ് എത്താറുമുണ്ടല്ലോ. ഇപ്പോഴിതാ ഈ ഡയലോഗുമായി വീണ്ടും എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

താരസംഘടനയായ അമ്മയുടെ കേരള‍പ്പിറവി ദിനത്തിനോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ ഡയലോഗ്. പരിപാടിക്കിടെ കോട്ടയം നസീറിന്‍റെ പുതിയ സംരംഭമായ പെയിന്റമിക്കിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഒരു ചിത്രം സുരേഷ് ഗോപിക്ക് സമ്മാനിച്ചിരുന്നു.

ഈ ചിത്രം കണ്ടതോടെയാണ് സുരേഷ് ഗോപി 'ഇത് എനിക്ക് വേണം, ഇത് നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ…' എന്ന 'ഹിറ്റ്' ഡയലോഗ് വീണ്ടും പറഞ്ഞത്. കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഓൺലൈനായി വാങ്ങാൻ കഴിയുന്ന പ്ലാറ്റ്‌ഫോം ആണ് പെയിന്‍റമിക്.

അമ്മ തിരിച്ചു വരവിന്‍റെ പാതയിലാണെന്നും അതിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം പുതിയ കമ്മിറ്റി നിലവില്‍ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. അതിനുള്ള തുടക്കമാണ് നവംബര്‍ ഒന്നിന് കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊച്ചിയിൽ അമ്മ ആസ്ഥാനത്ത് നടന്ന താരങ്ങളുടെ സംഗമത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ സുരേഷ് ഗോപി പറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സംഘടനയിലേക്ക് എല്ലാവരെയും തിരികെ കൊണ്ടുവരും. മോഹൻലാലുമായി ചർച്ച നടത്തി. അമ്മ എത്രയും പെട്ടെന്ന് തിരിച്ചുവരും. ഇന്ന് അതിന് തുടക്കം കുറിച്ചു. ഇനി അതിന് ഉത്തരവാദിത്തപ്പെട്ടവർ വരട്ടെയെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

അതേ സമയം സംഘടനയില്‍ നിന്ന് രാജി വച്ച അതേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. സുരേഷ് ഗോപി ഇന്ന് ഇതേ കാര്യമാണ് പറഞ്ഞത്. പുതിയ തെരെഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതില്‍ ചിലര്‍ ആരോപണവിധേയര്‍ മാത്രമാണ്. അങ്ങനെയുള്ളവര്‍ രാഷ്‌ട്രീയത്തില്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരാണ് സംഘടന തലപ്പത്ത് വരേണ്ടത്. ധര്‍മജന്‍ ബോള്‍ഗാട്ടി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ എക്‌സിക്യുട്ടീവ് അംഗങ്ങളെ പിരിച്ചുവിട്ടിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍ പിള്ള രാജു എന്നിവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ക്കെതിരെയും ലൈംഗികാതിക്രമക്കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതോടെയായിരുന്നു അമ്മ സംഘടന പിരിച്ചു വിട്ടത്.

Also Read:മേജർ മുകുന്ദ് വരദരാജന് നൽകാവുന്ന ഏറ്റവും മികച്ച ആദരവാണ് ഈ സിനിമ; 'അമരനെ' പ്രശംസിച്ച് ലോകേഷ് കനകരാജ്

ABOUT THE AUTHOR

...view details