കേരളം

kerala

ETV Bharat / entertainment

സുരാജിന്‍റെ എക്‌സ്‌ട്രാ ഡീസന്‍റ് പാക്കപ്പായി - E D EXTRA DECENT SHOOTING COMPLETED - E D EXTRA DECENT SHOOTING COMPLETED

കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിൽ ആരംഭിച്ച ഇ ഡി - എക്‌സ്‌ട്രാ ഡീസന്‍റ് ചിത്രത്തിന്‍റെ ഷൂട്ടിങ്‌ പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിലാണ് നടന്നത്.

ഇഡി എക്‌സ്‌ട്രാ ഡീസന്‍റ്  E D EXTRA DECENT PACKUP  ED EXTRA DECENT MOVIE UPDATES  സുരാജ് വെഞ്ഞാറമൂട് സിനിമ
ED MOVIE POSTER (ETV Bharat)

By ETV Bharat Kerala Team

Published : Jul 8, 2024, 3:42 PM IST

ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രയിംസും സുരാജ് വെഞ്ഞാറമ്മൂടിന്‍റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഇ ഡി - എക്‌സ്‌ട്രാ ഡീസന്‍റ് പാക്കപ്പായി. കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിൽ ആരംഭിച്ച ചിത്രത്തിന്‍റെ ഷൂട്ടിങ്‌ പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിലാണ് നടന്നത്.

ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ്. സുരാജ് വെഞ്ഞാറമൂട് ഇ ഡിയിലെത്തുന്നത്. ഗ്രേസ് ആന്‍റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ED Extra Decent Shooting Completed (ETV Bharat)

ജസ്റ്റിൻ സ്റ്റീഫനാണ് ഇ ഡി യുടെ കോ പ്രൊഡ്യൂസർ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്‌ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്‌ത്രാലങ്കാരം : സമീറാ സനീഷ്,

മേക്കപ്പ് : റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്‌സ് : എം. രാജകൃഷ്‌ണൻ, അഡ്‌മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്‌ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Also Read : സുരാജ് വെഞ്ഞാറമൂടിന് പിറന്നാൾ സമ്മാനം; 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത് - Suraj Venjaramoodu Birthday

ABOUT THE AUTHOR

...view details