കേരളം

kerala

ETV Bharat / entertainment

ദിവസവും പ്രണയം ഒളിപ്പിച്ച അഞ്ച് കാര്‍ഡുകള്‍; ആരായിരുന്നു സുചിത്ര മോഹന്‍ലാലിന്‍റെ 'എസ് കെ പി'?

മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ചും ആരാധന പ്രണയമായി മാറിയതിനെ കുറിച്ചും തുറന്നു പറയുകയാണ് സുചിത്ര മോഹന്‍ലാല്‍.

MOHANLAL WIFE SUCHITHRA  ACTOR MOHANLAL FAMILY  സുചിത്ര മോഹന്‍ലാല്‍  സുചിത്രമോഹന്‍ലാല്‍ പ്രണയം
മോഹന്‍ലാലും ഭാര്യ സുചിത്ര മോഹന്‍ലാലും (ETV Bharat)

By ETV Bharat Entertainment Team

Published : Nov 11, 2024, 2:46 PM IST

മോഹന്‍ലാലിന്‍റെ സംസാരങ്ങളും അഭിമുഖങ്ങളും വേണ്ടുവോളം കണ്ടിട്ടുള്ളവരാണ് മലയാളികള്‍. ആ നടന വിസ്‌മയത്തോടുള്ള ആരാധന തന്നെയാണ് എന്നും പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്‍റെ കുടുംബത്തിനോടുമുള്ളത്. മോഹന്‍ലാലിന്‍റെ ആരാധികയായിരുന്നു ഭാര്യ സുചിത്ര മോഹന്‍ലാല്‍ എന്ന് മലയാളികള്‍ക്ക് അറിയാം. ഇപ്പോഴിതാ സുചിത്ര തന്നെ മോഹന്‍ലാലിനോട് തനിക്കുണ്ടായ ആരാധനയെ കുറിച്ചും പിന്നീട് അത് പ്രണയമായി മാറിയതിനെ കുറിച്ചുമെല്ലാം തുറന്നു പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര, മോഹന്‍ലാല്‍ എന്ന നടനെ ആദ്യമായി കണ്ടതിനെ കുറിച്ചും അദ്ദേഹത്തിന്‍റെ സിനിമകളെ കുറിച്ചുമൊക്കെ തുറന്നു പറയുന്നത്.

മോഹന്‍ലാലിന്‍റെ സിനിമകള്‍ കൂടുതലും കണ്ടിട്ടുള്ളത് കോഴിക്കോട് നിന്നാണ്. അന്ന് അവധി ദിവസങ്ങളിൽ ആന്റിമാരുടെ കൂടെയാണ് സിനിമ കാണാൻ പോകുന്നത്. 'തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി ചേട്ടനെ കാണുന്നത്. ഒരു കല്യാണത്തിന് പോയതായിരുന്നു. അതിനു മുൻപ് സിനിമകൾ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. സുചിത്ര പറഞ്ഞു.

"അന്നൊക്കെ പറഞ്ഞിരുന്ന കോഡ് നെയിം ആണ് എസ്കെപി. “ചേട്ടന് ഇതറിയുമോയെന്ന് പോലും എനിക്കറിയില്ല”എന്നും സുചിത്ര ഇതിനോടൊപ്പം കൂട്ടിച്ചേർക്കുന്നുണ്ട്. അന്ന് 'എസ് കെ പി' എന്നായിരുന്നു ലാലേട്ടനെ വീട്ടിൽ വിശേഷിപ്പിച്ചിരുന്നത്. ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് സുന്ദര കുട്ടപ്പൻ എന്നാണ്. ഇക്കാര്യം അദ്ദേഹത്തിന്‍റെ തന്നെ അറിയുമോ എന്ന കാര്യം സംശയമാണെന്നും സുചിത്ര പറഞ്ഞു. മോഹൻലാലിന് അക്കാലത്ത് സ്ഥിരമായി കാർഡ് അയക്കുമായിരുന്നു. ഒരു ദിവസം തന്നെ അഞ്ച് കാർഡുകളൊക്കെ അയച്ചിരുന്നെന്നും സുചിത്ര പറഞ്ഞു. കാർഡിൽ ഇഷ്ടമുണ്ടെന്ന് തുടങ്ങി പലകാര്യങ്ങളും ഉണ്ടാവുമായിരുന്നെന്നും പക്ഷേ അതിൽ പേരോ, ഒപ്പോ ഒന്നും കൊടുത്തിരുന്നില്ല. എന്നാൽ ആരാണ് അയച്ചതെന്ന് മോഹൻലാൽ കണ്ടെത്തിയെന്നും എന്നാല്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് അതൊക്കെ കണ്ടുപിടിച്ചെന്നായിരുന്നു മറുപടിയെന്നും സുചിത്ര പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അന്നത്തെ കാലത്ത് വീട്ടിൽ വിവാഹോലചനകൾ വന്നുതുടങ്ങിയപ്പോഴാണ് തന്‍റെ പ്രണയം സുചിത്ര മാതാപിതാക്കളോട് തുറന്നുപറയുന്നത്. തനിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയപ്പോള്‍ തനിക്ക് ഒരാളെ ഇഷ്‌ടമാണെന്ന് വീട്ടില്‍ പറഞ്ഞു. അമ്മയോടും ആന്‍റിയോടുമാണ് ആദ്യം ഇക്കാര്യം പറഞ്ഞത്. കക്ഷിയുടെ വീട് തിരുവനന്തപുരത്താണ്, അദ്ദേഹത്തെ കല്യാണം കഴിച്ചാൽ മതി. സുചിത്രയുടെ വാക്കുകൾ കേട്ട് “ഏതോ ഒരു പയ്യൻ” എന്ന് കരുതിയ വീട്ടുകാർ പിന്നീട് ഞെട്ടി. നടൻ മോഹൻലാലിനെ ഇഷ്ടപ്പെടുന്നുവെന്നാണ് സുചിത്ര പറഞ്ഞത്.

പിന്നീട് സുചിത്രയുടെ പിതാവ് (അന്തരിച്ച നടനും ചലച്ചിത്ര നിർമാതാവുമായ കെ. ബാലാജി) കല്യാണാലോചനയുമായി മുന്നോട്ട് പോയതെന്നും നടി സുകുമാരിയോടായിരുന്നു തന്‍റെ അച്ഛൻ മോഹൻലാലിനെ കുറിച്ച് അന്വേഷിച്ചതെന്നും സുചിത്ര പറഞ്ഞു.

'ചേട്ടനും സുകുമാരിയാന്റിയും നല്ല അടുപ്പമുള്ളവരാണ്. ആ വഴിക്കാണ് വിവാഹം അന്വേഷിക്കുന്നതും കല്യാണത്തിലേക്ക് എത്തിയത്' എന്നും സുചിത്ര പറഞ്ഞു.

Also Read:'പ്രണവ് സ്പെയിനിലെ ഫാമിൽ ആട്ടിൻ കുട്ടിയോ കുതിരയേയോ നോക്കുകയാണ്'; പൈസയൊന്നും കിട്ടില്ലെന്ന് സുചിത്ര മോഹന്‍ലാല്‍

ABOUT THE AUTHOR

...view details