കേരളം

kerala

ETV Bharat / entertainment

ബാച്ചിലേഴ്‌സിന്‍റെ കഥയുമായി 'എൽഎൽബി' ; ശ്രദ്ധ നേടി ട്രെയിലർ - എൽഎൽബി ട്രെയിലർ

'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്' ഫെബ്രുവരി 2ന് തിയേറ്ററുകളിലേക്ക്

Sreenath Bhasi Anoop Menon LLB  LLB Movie Trailer  എൽഎൽബി ട്രെയിലർ  ശ്രീനാഥ് ഭാസി അനൂപ് മേനോൻ
LLB Movie Trailer

By ETV Bharat Kerala Team

Published : Jan 25, 2024, 12:43 PM IST

Updated : Jan 25, 2024, 12:54 PM IST

എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എൽഎൽബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ് 'Life Line of Bachelors') സിനിമയുടെ ട്രെയിലർ പുറത്ത്. ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ സസ്‌പെൻസ് നിറഞ്ഞ ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ സുരേഷ് ​ഗോപിയും ഇന്ദ്രൻസും ചേർന്നാണ് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ട്രെയിലർ റിലീസ് ചെയ്‌തത് (Life Line of Bachelors - LLB Movie Trailer out).

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ട്രെയിലർ ഏറെ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. യുവത്വത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥ പറയുന്ന 'എൽഎൽബി'യുടെ നേരത്തെ പുറത്തുവന്ന ടീസർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും കയ്യടികൾ നേടുകയാണ്.

ഫറോക്ക് എസിപി കൂടിയാണ് 'എൽഎൽബി'യുടെ സംവിധായകനായ എ എം സിദ്ധിഖ്. ചരിത്രത്തിലാദ്യമായി എസിപി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒരുക്കുന്ന സിനിമ എന്ന പ്രത്യേകതയുമായാണ് 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്' എത്തുന്നത്. ചിത്രം ഫെബ്രുവരി 2ന് തിയേറ്ററുകളിലെത്തും.

സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് 'എൽഎൽബി' പറയുന്നത്. ഇവരുടെ കോളജ് പ്രവേശനവും അവിടെ നിന്ന് ലഭിക്കുന്ന പുതിയ സൗഹൃദങ്ങളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. രണ്ടത്താണി ഫിലിംസിന്‍റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ഈ ചിത്രത്തിന്‍റെ നിർമാണം.

റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് 'എൽഎൽബി'യിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് അതുൽ വിജയ് ആണ്. ബിജി ബാൽ, കൈലാസ് എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ ഗാനം ആസ്വാദകർ ഏറ്റെടുത്തിരുന്നു. സന്തോഷ് വർമ്മ, മനു മഞ്ജിത് എന്നിവരാണ് ഗാനരചന.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : സിനു മോൾ സിദ്ധിഖ്, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്‌ടർ : ജംനാസ് മുഹമ്മദ്, കലാസംവിധാനം : സുജിത് രാഘവ്, മേക്കപ്പ് : സജി കാട്ടാക്കട, കൊറിയോഗ്രഫി : എം ഷെറീഫ്, ഇംതിയാസ്, വസ്‌ത്രാലങ്കാരം : അരവിന്ദ് കെ ആർ, ആക്ഷൻ : ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് : ഷിബി ശിവദാസ്, ഡിസൈൻ : മനു ഡാവിഞ്ചി, കളറിസ്റ്റ് : ലിജു പ്രഭാകർ, വി എഫ് എക്‌സ് : സ്‌മാർട്ട്‌ കാർവിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Last Updated : Jan 25, 2024, 12:54 PM IST

ABOUT THE AUTHOR

...view details