മലയാള സിനിമയെ തകർത്തത് താരാധിപത്യമാണെന്ന് കവിയും, ഗാന രചയിതാവും, സംവിധായകനുമായ ശ്രീകുമാരൻ തമ്പി. തങ്ങളുടെ ചിത്രങ്ങൾ ആര് സംവിധാനം ചെയ്യണമെന്നത് താരങ്ങള്‍ തന്നെ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു ഭാഷ സിനിമകളിൽ സംഭവിക്കുന്നത്ര സ്ത്രീ പീഡനങ്ങൾ മലയാള സിനിമയിൽ സംഭവിക്കുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞു.
'താൻ കന്നടയിൽ അടക്കം സിനിമകൾ നിർമ്മിച്ചിട്ടുള്ളതാണ്. തൊണ്ണൂറുകള്‍ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും സ്‌റ്റാർ പദവികൾ സ്വയം എടുത്ത് തലയിൽ വച്ചതാണ്. അതിന് ശേഷം അവരുടെ ചിത്രങ്ങൾ ആര് സംവിധാനം ചെയ്യണമെന്ന് അവർ തന്നെ തീരുമാനിച്ചു. മോഹൻലാലിന് ഇഷ്‌ടപ്പെട്ട രീതിയിൽ സംവിധാനം ചെയ്യുന്ന സംവിധായകന് മാത്രമേ മോഹൻലാൽ തന്‍റെ ചിത്രത്തിൽ അനുവദിക്കാറുണ്ടായിരുന്നുള്ളൂ. മമ്മൂട്ടിയും അങ്ങനെ തന്നെ.