കേരളം

kerala

ETV Bharat / entertainment

ഇത് കനക തന്നെയോ?; താരത്തിന്‍റെ പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍ - actress Kanaka new viral photo

തെന്നിന്ത്യന്‍ നടി കനകയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍. തമിഴ്, തെലുഗു, മലയാളം സിനിമകളില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു കനക.

ACTRESS KANAKA NEW VIRAL PHOTO  KANAKA MALAYALAM FILM  കനക പുതിയ ഫോട്ടോ  കനക വിയറ്റ്നാം കോളനി സിനിമ
Kanka (Instagram)

By ETV Bharat Kerala Team

Published : Sep 24, 2024, 7:51 PM IST

'ഗോഡ്‌ഫാദര്‍' സിനിമയിലെ മാലുവിനെ അത്രപെട്ടെന്നൊന്നും മലയാളികള്‍ മറന്നു കാണില്ല. ഇനി മറന്നാല്‍ തന്നെ 'വിയറ്റ്നാം കോളനി'യിലും, 'ഗോളാന്തര വാര്‍ത്ത'യിലും, 'വാര്‍ധക്യ പുരാണ'ത്തിലുമൊക്കെ നിറഞ്ഞു നിന്ന ആ കുറുമ്പുകാരിയെ ഓര്‍ക്കുന്നില്ലേ... പ്രേക്ഷകര്‍ക്ക് അത്രയേറെ പ്രിയ്യപ്പെട്ട നടിയായിരുന്നു കനക.

രണ്ടായിരത്തിലാണ് കനക അഭിനയ ലോകത്തു നിന്നും അപ്രത്യക്ഷയാവുന്നത്. പിന്നീട് കനകയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചെന്നൈയിലെ ഒരു മാളില്‍ വച്ച് ഒരു ആരാധകന്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. ചിത്രം കണ്ടതോടെ കനക തന്നെയാണോ എന്നാണ് ഏവരുടെയും ചോദ്യം. അത്രമേല്‍ കനക മാറിയിരിക്കുന്നു.

ചെന്നൈയിലെ രാജ അണ്ണാമലൈ പുരത്തെ വീട്ടില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു കനക. പെട്ടെന്ന് ഒരു ദിവസം അടച്ചിട്ട മുറിയില്‍ നിന്ന് പുക വരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസില്‍ പരാതിപ്പെട്ടു. അന്ന് വീട്ടിലേക്ക് വന്ന ഫയര്‍ഫോഴ്‌സുകാരെ ഇവിടെ ഒന്നും സംഭവിച്ചില്ല എന്നു പറഞ്ഞ കനക തിരിച്ചയച്ചു.

അങ്ങനെ വീണ്ടും കനക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. ഇതിനിടയില്‍ കനകയ്ക്ക് മാനസിക രോഗമാണെന്നും ക്യാന്‍സര്‍ രോഗിയാണെന്നതടക്കമുള്ള വാര്‍ത്തകള്‍ വന്നു. ഒട്ടേറെ തവണ കനക മരിച്ചെന്ന വ്യാജ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍നിറഞ്ഞു നിന്നു. പിന്നീടും നടിയെ കുറിച്ച് ഒന്നും ആരും അറിയാതെയായി.

നിശബ്‌ദ ജീവിതം നയിച്ചുകൊണ്ടിരുന്ന നടി ഇതിനിടെ തന്‍റെ സ്വത്തും സമ്പാദ്യവും അച്ഛന്‍ തട്ടിയെടുത്തു എന്ന ആരോപണവുമായി രംഗത്ത് വന്നതോടെ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു. തമിഴ് നടി ദേവികയുടെ മകളാണ് കനക. 'കരാട്ടക്കാരന്‍' എന്ന ചിത്രത്തിലൂടെയാണ് കനക വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് തമിഴിലും തെലുഗുവിലും മലയാളത്തിലുമെല്ലാം ഈ നടി നിറഞ്ഞു നിന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. കനക കുട്ടിയായിരിക്കുമ്പോള്‍ തന്നെ ദേവികയും ഭര്‍ത്താവ് ദേവദാസും തമ്മില്‍ പിരിഞ്ഞിരുന്നു. പിന്നീട് അമ്മയും മകളും മാത്രമായിരുന്നു. അമ്മയുടെ മരണത്തോടെ കനക മാനസികമായി തളര്‍ന്നു. പിന്നീട് നടി കുട്ടി പദ്‌മിനി കനകയെ അന്വേഷിച്ച് പോയതും കണ്ടെത്തിയതുമായ വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോള്‍ കനക സന്തോഷത്തിലാണെന്നും ആരൊക്കെയോ കബളിപ്പിച്ചതിനാലാണ് അടുത്തിടപഴകാന്‍ ഭയമെന്നും കുട്ടി പദ്‌മിനി വ്യക്തമാക്കിയിരുന്നു.

Also Read:"എല്ലാ അമ്മമാര്‍ക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം"; അഹാനയെ കുറിച്ച് സിന്ധു കൃഷ്‌ണകുമാര്‍

ABOUT THE AUTHOR

...view details