ETV Bharat / entertainment

തിയേറ്ററിൽ ആ 21 വയസ്സുകാരന്‍റെ കരച്ചിൽ.. നടന്‍മാരെ തേടി ബൈക്കിൽ യാത്ര; മുസ്‌തഫ മനസ്സ് തുറക്കുന്നു - DIRECTOR MUHAMMED MUSTHAFA

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തില്‍ എത്തിയ മുറ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുമ്പോള്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ മുസ്‌തഫ. മുറ ചെയ്യാനുണ്ടായ സംവഭത്തെ കുറിച്ചും, സിനിമയുടെ തിരക്കഥ തന്നിലേയ്‌ക്ക് എത്തിപ്പെട്ടതിനെ കുറിച്ചും മുസ്‌തഫ പറയുന്നു.

MURA DIRECTOR MUSTHAFA  MURA  മുറ  മുസ്‌തഫ
Musthafa (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 14, 2024, 4:57 PM IST

മലയാളത്തിലെ ശ്രദ്ധേയമായ സിനിമകളിൽ ഒന്നായ 'കപ്പേള', തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 'മുറ' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മുഹമ്മദ് മുസ്‌തഫ. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തന്‍റെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് മുസ്‌തഫ.

സ്‌കൂള്‍ കാലം മുതൽ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മുസ്‌തഫ. കോമഡി, മെഗാ ഷോകൾ, പ്രൊഫഷണൽ നാടകങ്ങൾ തുടങ്ങിയവയൊക്കെ സിനിമയില്‍ എത്തിപ്പിടിക്കാനുള്ള കുറുക്കുവഴികൾ ആയിരുന്നുവെന്ന് മുസ്‌തഫ പറയുന്നു. ഫഹദ് ഫാസില്‍ ചിത്രം 'ആവേശ'വുമായി താന്‍ സംവിധാനം ചെയ്‌ത 'മുറ'യെ താരതമ്യം ചെയ്‌തതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

MURA DIRECTOR MUSTHAFA  MURA  മുറ  മുസ്‌തഫ
Musthafa (ETV Bharat)

"ആവേശം എന്ന ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കവേ മുറ എന്ന ചിത്രത്തെ ആവേശം എന്ന സിനിമയുമായി താരതമ്യപ്പെടുത്തുന്ന ഒരു പ്രവണത സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. ഇതൊരുപക്ഷേ സിനിമ കാണാത്തവരുടെ അഭിപ്രായങ്ങൾ മാത്രമാണ്.

ചെറുപ്പക്കാരുടെ കഥ പറയുന്നത് കൊണ്ട് ആവേശം എന്ന സിനിമയുമായി മുറ എന്ന ചിത്രത്തെ ചേർത്ത് പറയേണ്ട യാതൊരു കാര്യവുമില്ല. രണ്ട് സിനിമകളിലും ആക്ഷനുണ്ട്, കൗമാര പ്രായത്തിലുള്ളവരുടെ കഥ പറയുന്നുണ്ട്. എന്ന് കരുതി അതുപോലെയാണ് ഇതെന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല." -മുസ്‌തഫ പറഞ്ഞു.

മുറ എന്ന സിനിമ ചെയ്യാനുണ്ടായ കാര്യത്തെ കുറിച്ചും സിനിമയുടെ തിരക്കഥ ഒരുക്കിയതിനെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. മലബാറുകാരനായ താന്‍ തിരുവനന്തപുരത്തിന്‍റെ തനത് സംസ്‌കാരം തിരിച്ചറിഞ്ഞ് എങ്ങനെ സിനിമ ചെയ്‌തു എന്നതിനെ കുറിച്ചും മുസ്‌തഫ പറയുന്നു.

"തിരുവനന്തപുരത്തിന്‍റെ ഉള്ളറിഞ്ഞ് എഴുതിയ ചിത്രമാണ് മുറ. സിനിമയുടെ കഥ എന്നോട് പറയുന്നത് ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിന്‍റെ തിരക്കഥാകൃത്തായ സുരേഷ് ബാബുവാണ്. 'കപ്പേള'യ്ക്ക് ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള കാര്യങ്ങൾ മുന്നോട്ടു പോകവെയാണ് സുരേഷ് ബാബുവിൽ നിന്നും മുറയുടെ കഥ കേൾക്കുന്നത്.

MURA DIRECTOR MUSTHAFA  MURA  മുറ  മുസ്‌തഫ
Director Muhammed Musthafa (ETV Bharat)

ഞാനൊരു മലബാറുകാരൻ ആയത് കൊണ്ട് തന്നെ തിരുവനന്തപുരത്തിന്‍റെ തനത് സംസ്‌കാരം തിരിച്ചറിഞ്ഞ് എങ്ങനെ സിനിമ ചെയ്യുമെന്ന സംശയം നിങ്ങൾക്കുണ്ടാകാം. തിരുവനന്തപുരം എനിക്ക് അന്യമല്ല. എന്‍റെ കലാജീവിതത്തിൽ വലിയൊരു പങ്ക് തിരുവനന്തപുരം വഹിച്ചിട്ടുണ്ട്. അമൃത ടെലിവിഷൻ സംപ്രേഷണം ചെയ്‌തുക്കൊണ്ടിരുന്ന ബെസ്‌റ്റ് ആക്‌ടര്‍ എന്ന റിയാലിറ്റി ഷോ എന്നിലെ അഭിനേതാവിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

മുറ എന്ന ചിത്രം വളരെ പെട്ടെന്ന് എഴുതി തീർത്ത സിനിമയല്ല. തിരുവനന്തപുരത്തിന്‍റെ ഉൾനാടുകളിലൂടെ ഞാനും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ധാരാളം സഞ്ചരിച്ചു. നിരവധി സംഭവ വികാസങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും കോർത്തിണക്കുകയും ചെയ്‌തു. അതിന്‍റെ അടിസ്ഥാനത്തിലാണ് തിരക്കഥയുടെ ആദ്യ രൂപം സൃഷ്‌ടിക്കപ്പെടുന്നത്." -മുസ്‌തഫ പറഞ്ഞു.

മുറയില്‍ സുരാജ് വെഞ്ഞാറമൂട് അഭിനയിച്ചതിനെ കുറിച്ചും സംവിധായകന്‍ പറയുന്നു. സുരാജ് വെഞ്ഞാറമൂടിനെ പോലൊരു വലിയ നടനോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറയുന്നു. ഹൃദു എന്ന നടന്‍ മലയാള സിനിമയുടെ ഭാവി വാഗ്‌ദാനമാണെന്നും മുസ്‌തഫ പറഞ്ഞു.

MURA DIRECTOR MUSTHAFA  MURA  മുറ  മുസ്‌തഫ
Musthafa Suraj Venjaramoodu (ETV Bharat)

"സുരാജ് വെഞ്ഞാറമൂട് സഹോദര തുല്യനായ ഒരു മനുഷ്യനാണ്. സുരാജ് വെഞ്ഞാറമൂടിനോട്‌ കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. സുരാജ് ഇതുവരെ ചെയ്‌തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രവും കഥാസന്ദർഭങ്ങളും അദ്ദേഹത്തെ സിനിമയുടെ ഭാഗമാകുന്നതിന് പ്രേരിപ്പിച്ചു.

ഹൃദു എന്ന നടനുമായി വളരെയധികം ആത്‌മബന്ധം ഉണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്‌ത 'മുംബൈക്കാര്‍', തമിഴ് ചിത്രം 'തഗ്‌സ്‌' തുടങ്ങി ചിത്രങ്ങളില്‍ ഹൃദു അഭിനയിച്ചിട്ടുണ്ട്. 'മുറ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ആത്മസംതൃപ്‌തി നൽകി. നല്ല നടനാണ്. മലയാളത്തിന്‍റെ ഭാവി വാഗ്‌ദാനവും." -മുസ്‌തഫ അഭിപ്രായപ്പെട്ടു.

MURA DIRECTOR MUSTHAFA  MURA  മുറ  മുസ്‌തഫ
Musthafa (ETV Bharat)

സിനിമയിലേയ്‌ക്ക് ചെറുപ്പക്കാരെ കാസ്‌റ്റ് ചെയ്‌തതിനെ കുറിച്ചും സംവിധായകന്‍ വാചാലനായി. 'മുറ'യ്‌ക്ക് വേണ്ടിയുള്ള കാസ്‌റ്റിംഗ് അത്ര എളുപ്പമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഓഡിഷൻ ചെയ്‌ത് ഷോർട്ട് ലിസ്‌റ്റ് ചെയ്‌തിട്ടും സിനിമയ്ക്ക് ആവശ്യമായ കഥാപാത്രങ്ങളെ കണ്ടെത്താനായില്ലെന്നും മുസ്‌തഫ വ്യക്‌തമാക്കി.

"സിനിമയിലെ ചെറുപ്പക്കാരായ അഭിനേതാക്കളുടെ കാസ്‌റ്റിംഗ് എളുപ്പമായിരുന്നില്ല. തിരുവനന്തപുരത്ത് മാത്രം 2000ല്‍ അധികം പേരെ ഓഡിഷൻ ചെയ്‌തിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഓഡിഷൻ ചെയ്‌ത് മികച്ച പ്രകടനം കാഴ്‌ച്ചവെച്ചരിൽ നിന്നും 200 പേരെ ഷോർട്ട് ലിസ്‌റ്റ് ചെയ്‌തു.

അവരിൽ അവരിൽ നിന്നും സിനിമയ്ക്ക് ആവശ്യമായ കഥാപാത്രങ്ങളെ കണ്ടെത്താം എന്നായിരുന്നു പ്രതീക്ഷ. പക്ഷേ ആ ശ്രമവും പാളി. ഒടുവിൽ ഞാനും തിരക്കഥാകൃത്ത് സുരേഷ് ബാബുവും തിരുവനന്തപുരത്തിന്‍റെ ഗ്രാമങ്ങളിലൂടെ ബൈക്കെടുത്ത് സഞ്ചരിച്ചു. വഴിയിൽ കാണുന്ന മുഖങ്ങളൊക്കെ തങ്ങളുടെ സിനിമയിലെ കഥാപാത്രങ്ങൾക്ക് യോജ്യമാണോ എന്ന് നോക്കിക്കൊണ്ടായിരുന്നു യാത്ര.

തോട്ടുവരമ്പത്തെ കലുങ്ങിലിരിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലും, നഗരത്തിലെ കോഫി ഷോപ്പുകളിലും ഗ്രൗണ്ടുകളിലുമൊക്കെ കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്ന മുഖങ്ങളെ തേടി ഞങ്ങൾ ഒരുപാട് അലഞ്ഞു. അങ്ങനെ കഷ്‌ടപ്പെട്ട് കണ്ടെത്തിയവരാണ് ഇപ്പോൾ സിനിമയുടെ ഭാഗമായത്."-മുസ്‌തഫ വിശദീകരിച്ചു.

പ്രേക്ഷകരുടെ ആസ്വാദനത്തെ കുറിച്ചും സംവിധായകന്‍ സംസാരിച്ചു. പ്രേക്ഷകരുടെ ആസ്വാദന തലത്തെ പൂർണ്ണമായും സ്വാധീനിച്ചാൽ മാത്രമെ ഇക്കാലത്ത് സിനിമകൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

"പഴയത് പോലെയല്ല, ഒരു സിനിമയുമായി മുന്നോട്ടു വരുമ്പോൾ സംവിധായകൻ എന്ന രീതിയിൽ നമ്മൾ ഒരുപാട് ചിന്തിക്കണം. വിദേശ സിനിമകളും സീരിയസുകളുമൊക്കെ കാണുന്ന ഒരു തലമുറയാണ് ഇപ്പോൾ. പ്രേക്ഷകരുടെ ഇഷ്‌ടം എന്താണെന്ന് ഒരു സംവിധായകന് ഒരിക്കലും ജഡ്‌ജ് ചെയ്യാൻ സാധിക്കില്ല.

പ്രേക്ഷകരുടെ കണ്ണ് സ്ക്രീനിൽ നിന്ന് എടുക്കാനുള്ള സമയം നമ്മൾ കൊടുക്കരുത്. അവരെ സിനിമയുടെ കഥാവഴിയെ കുറിച്ച് ചിന്തിക്കാനുള്ള അവസരം ലഭിക്കാതെയുള്ള തിരക്കഥ തയ്യാറാക്കണം. ഇക്കാലത്ത് ഒരു സിനിമ സംവിധാനം ചെയ്യുക എന്നാൽ അതൊരു ചലഞ്ചിംഗായ പ്രോസസാണ്."-മുസ്‌തഫ അഭിപ്രായപ്പെട്ടു.

മുറയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം തിയേറ്റര്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായൊരു അനുഭവവും സംവിധായകന്‍ പങ്കുവച്ചു. മുറ സിനിമ കണ്ട ശേഷമുള്ള 21 വയസ്സുകാരന്‍റെ പ്രതികരണമാണ് മുസ്‌തഫ തുറന്നു പറയുന്നത്.

"കഴിഞ്ഞ ദിവസം സിനിമ കണ്ട ശേഷം ഞാന്‍ അടക്കമുള്ള മുറയുടെ അണിയറ പ്രവർത്തകർ ഒരു തിയേറ്റർ സന്ദർശിക്കുകയുണ്ടായി. അതിലൊരു 21 വയസ്സുള്ള യുവാവ് കരഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്തേയ്‌ക്ക് വന്നു. അവന്‍റെ ജീവിതത്തിൽ ഇത്രയധികം ഹൃദയത്തിൽ സ്‌പര്‍ശിച്ച ഒരു ചിത്രം മുമ്പ് കണ്ടിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

അവൻ ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഈയൊരു സംഭവം മാത്രം മതി മുറ എന്ന ചിത്രത്തിന്‍റെ നിലവാരം എത്രത്തോളം ഉണ്ടെന്ന് ഇനി സിനിമ കാണാനിരിക്കുന്ന പ്രേക്ഷകർക്ക് മനസ്സിലാക്കാൻ." മുസ്‌തഫ വാചാലനായി.

കപ്പേള എന്ന സിനിമ സംഭവിക്കാനുണ്ടായ കാരണത്തെ കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തി. വാഹിദ് എന്നൊരു സുഹൃത്ത് പറഞ്ഞൊരു ആശയത്തിൽ നിന്നാണ് കപ്പേള സംഭവിക്കുന്നത്. ചിത്രം സംവിധാന ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. മമ്മൂട്ടി ചിത്രം പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ എന്ന ചിത്രമാണ് മുസ്‌തഫ എന്ന കലാകാരനെ സിനിമയുടെ മണ്ണിൽ നിലയുറപ്പിക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഭിനയം എളുപ്പവും സംവിധാനം കഠിനവും ആണെന്നൊരു അഭിപ്രായം തനിക്കില്ലെന്നും മുസ്‌തഫ തുറന്നു പറഞ്ഞു. അഭിനയ ജീവിതവും സംവിധാനവും രണ്ടും തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ സംഗതിയാണ്. ഒരു മികച്ച കഥാപാത്രത്തെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നത്രയും തന്നെ ബുദ്ധിമുട്ട് ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയിക്കാനുള്ള അവസരങ്ങളൊന്നും തന്നെ തേടി എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാലഞ്ച് തിരക്കഥകൾ കയ്യിലുണ്ടെന്നും മികച്ച ഒരെണ്ണം അധികം വൈകാതെ സിനിമയാകുമെന്നും മുസ്‌തഫ അറിയിച്ചു.

Also Read: പൊട്ടിച്ചിരിപ്പിച്ച് സുരാജും സംഘവും, അടി ഇടി പൊടി പൂരമായി മുറ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.