സോഷ്യൽ മീഡിയയില്‍ ആർട്ടിഫിഷ്യൽ (AI) ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ സിനിമാ താരങ്ങളുടെ വീഡിയോ ഇടയ്ക്കിടെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. എഐ ടൂളുകൾ ഉപയോഗിച്ച് കലാകാരന്മാർ തങ്ങളുടെ ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന മികച്ച ഫ്രെയിമുകൾ തന്നെയാണ് സൃഷ്‌ടിക്കുന്നത്. അത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഞൊടിയിടലിയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റാറുള്ളത്. ഇങ്ങനെയുള്ള നിരവധി വീഡിയോകള്‍ നമുക്ക് ഇന്ന് നമുക്ക് മുന്നിലുണ്ട്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അങ്ങ് ഹോളിവുഡില്‍ വരെ എത്തിയ വീഡീയോ സമീപകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിരുന്നു. ഇപ്പോഴിതാ ഇതിഹാസ നടന്‍ ജയന്‍റെ എഐ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.
ലൂസിഫര്‍ സിനിമയില്‍ അബ്‌റാം ഖുറേഷിയായി ഇതിഹാസ നടന്‍ ജയന്‍ വന്നാല്‍ എങ്ങനെയുണ്ടാവും എന്നതാണ് ആ വീഡിയോ. ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. മള്‍ടിവേഴ്‌സ് മാട്രിക്‌സ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്‌ടിച്ച വീഡിയോ പുറത്തിറക്കിയത്.
ലൂസിഫര്‍ സിനിമയില്‍ ക്ലൈമാക്‌സ് രംഗത്തില്‍ അബ്‌റാം ഖുറേഷിയായി മോഹന്‍ലാല്‍ എത്തുന്നതിന് പകരം ജയനെയാണ് ഇവര്‍ കൊണ്ടുവരുന്നത്. ജയനോടൊപ്പം ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസിനെയും വീഡിയോയില്‍ കാണാം. കോളിളക്കം 2 എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തങ്ങളുടെ ഇഷ്‌ട താരത്തെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ഒട്ടേറെ പേരാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. എന്‍റെ എക്കാലത്തെയും നടന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് നടന്‍ ബൈജുവും ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
മലയാള സിനിമയ്‌ക്ക് നൂറ്റിയമ്പതോളം സിനിമകൾ സമ്മാനിച്ച താരം കൂടിയാണ് ജയന്‍. എല്ലാ കാലത്തും യുവതലമുറകളുടെ പ്രതിനിധിയായിരുന്നു ജയന്‍.
കോളിളക്കം എന്ന ചിത്രത്തിന്‍റെ ക്ലെെമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ജയന്‍ അപകടത്തില്‍ മരിച്ചത്. ഹെലികോപ്ടറിലുള്ള സംഘട്ടനരംഗത്തിന്‍റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഇത്. തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്.
സംവിധായകൻ ഈ രംഗത്തിന്‍റെ ആദ്യ ഷൂട്ടിൽ സംതൃപ്‌തനായിരുന്നു. ഈ രംഗത്തിന്‍റെ മൂന്ന് ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്‍റെ പ്രകടനത്തിൽ അസംതൃപ്‌തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചതെന്നാണ് വാര്‍ത്തകള്‍. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് നിലത്തിടിച്ച് തകര്‍ന്നു. 41 ാം വയസിലാണ് ജയനെ മരണം തട്ടിയെടുത്തത്. ഇത് ആരാധകരുടെ മനസില്‍ എന്നും നീറുന്ന ഒരോര്‍മ്മയായി നില്‍ക്കുന്നുണ്ട്.
Also Read:മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിക്കും ആവാം; ഹോളിവുഡ് നായകനായി മെഗാസ്‌റ്റാര്‍