കേരളം

kerala

ETV Bharat / entertainment

'സീക്രട്ട്' പുറത്തുവരുന്നു; എസ് എൻ സ്വാമി ചിത്രം നാളെ മുതൽ തിയേറ്ററുകളില്‍ - SECRET MOVIE RELEASE - SECRET MOVIE RELEASE

എസ്‌ എൻ സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സീക്രട്ട് നാളെ റിലീസ് ചെയ്യും. ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

സീക്രട്ട്  സീക്രട്ട് റിലീസ്  SN SWAMY MOVIE SECRET  SECRET MOVIE WILL RELEASE TOMORROW
"secret" Movie Poster (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 7:56 PM IST

ലയാളി പ്രേക്ഷകർക്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് എസ്‌ എൻ സ്വാമി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം "സീക്രട്ട്" നാളെ (ജൂലൈ 26) മുതൽ തിയേറ്ററുകളിലേക്ക്. ധ്യാൻ ശ്രീനിവാസന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാകും ചിത്രത്തിലേത് എന്നാണ് ഇൻഡസ്‌ട്രിയിലെ സംസാര വിഷയം. മോട്ടിവേഷണൽ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും എസ് എൻ സ്വാമി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

കേരളത്തിലും ചെന്നൈയിലും സിനിമ രാഷ്‌ട്രീയ പ്രവർത്തകർക്ക് വേണ്ടി നടന്ന പ്രിവ്യൂ ഷോകളിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ശേഷമാണ് ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തുന്നത്‌. മലയാള സിനിമയിൽ ഇതുവരെ ആരും പറയാത്ത കഥയുമായാണ് സീക്രട്ട് പ്രേക്ഷകരിലേക്കെത്തുന്നത് എന്നതാണ് അവകാശ വാദം.

Secret Movie Poster (ETV Bharat)

ലക്ഷ്‌മി പാർവതി വിഷന്‍റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമിച്ച ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്‌ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്‌ണൻ, മണിക്കുട്ടൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Secret Movie Poster (ETV Bharat)

സീക്രട്ടിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയ്‌ ആണ്. ഡി.ഒ.പി : ജാക്‌സൺ ജോൺസൺ, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്‌ടർ : സിറിൽ കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ് ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ : അരോമ മോഹൻ, കോസ്റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസോസിയേറ്റ് ഡയറക്‌ടർ : വിഷ്‌ണു ചന്ദ്രൻ, ആക്ഷൻ ഡയറക്‌ടർ : ഫീനിക്‌സ് പ്രഭു, ഫൈനൽ മിക്‌സ് : അജിത് എ ജോർജ്, വി എഫ് എക്‌സ് : ഡിജിബ്രിക്ക്‌സ്, ഡി ഐ: മോക്ഷ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്‍റണി സ്റ്റീഫൻ, പി ആർ ഒ : പ്രതീഷ് ശേഖർ.

Also Read : എസ്എൻ സ്വാമിക്ക് ആദരവ്; 'സീക്രട്ട്' ചിത്രത്തിന്‍റെ പ്രിവ്യൂവിന് അഭിനന്ദനങ്ങളുമായി തമിഴ് സിനിമാലോകം - Tribute to SN Swamy

ABOUT THE AUTHOR

...view details