മലയാള പ്രേക്ഷകർക്ക് ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച വിഖ്യാത തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന "സീക്രട്ട്" എന്ന ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സീക്രട്ടിന്‍റെ പ്രത്യേക പ്രദർശനത്തിന് ശേഷമാണ് നിർമ്മാതാവ് രാജേന്ദ്രപ്രസാദ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
സിനിമയുടെ പ്രത്യേക പ്രദർശനം കാണാൻ നടൻ ശ്രീനിവാസൻ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പമെത്തി. സംവിധായകൻ ജോഷി, ഷാജി കൈലാസ്, എ കെ സാജൻ, കൊച്ചി മേയർ അനിൽ കുമാർ, ഹൈബി ഈഡൻ എം പി, കെ ബാബു എംഎൽഎ, കെ എൻ ഉണ്ണികൃഷ്‌ണൻ എംഎൽഎ തുടങ്ങിയവരും ചടങ്ങിലെത്തിച്ചേർന്നു.
പ്രത്യേക പ്രദർശനം കാണുന്ന എസ് എൻ സ്വാമിയും ജോഷിയും (ETV Bharat) മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്‌മി പാർവതി വിഷന്‍റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്‍റെ നിർമ്മാണം. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്‌ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്‌ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയാണ്.
ഡിഒപി -ജാക്‌സൺ ജോൺസൺ, എഡിറ്റിങ്- ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്‌ടർ: സിറിൽ കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ് ടി ബി, പ്രൊഡക്ഷൻ കൺട്രോളർ -അരോമ മോഹൻ, കോസ്‌റ്റ്യൂം: സ്‌റ്റെഫി സേവിയർ, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ശിവറാം, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ. അസോസിയേറ്റ് ഡയറക്‌ടർ: വിഷ്‌ണു ചന്ദ്രൻ, ആക്ഷൻ ഡയറക്‌ടർ: ഫീനിക്‌സ് പ്രഭു, ഫൈനൽ മിക്‌സ്: അജിത് എ ജോർജ്, വി എഫ് എക്‌സ്: ഡിജിബ്രിക്ക്‌സ്, ഡി ഐ: മോക്ഷ, സ്‌റ്റിൽസ്: നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്‌റ്റീഫൻ, പിആർഓ: പ്രതീഷ് ശേഖർ.
Also Read : എസ്എൻ സ്വാമിയുടെ ആദ്യ സംവിധാനത്തിൽ ഒരുങ്ങി 'സീക്രട്ട്'; സെക്കന്‍റ് ലുക്ക് പോസ്‌റ്റർ പുറത്ത് - secret movie second look poster