ആരാധകരുടെ ഇഷ്‌ട ഗായികയാണ് സിത്താര കൃഷ്‌ണകുമാര്‍. മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്‌സുമുണ്ട്. കുടുംബത്തിന്‍റെ ഓരോ വിശേഷങ്ങളും സിത്താര ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാറുണ്ട്. സിത്താരയെ മാത്രമല്ല ഭര്‍ത്താവ് ഡോ. സജീഷും മകള്‍ സായു എന്ന സാവന്‍ ഋതുവുമൊക്കെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
ഇപ്പോഴിതാ ഭര്‍ത്താവും മകള്‍ സായുവും അമ്മയ്‌ക്കൊരുക്കിയ ഒരു വലിയ സര്‍പ്രൈസ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിത്താര ഒരു സംഗീത പരിപാടിക്കായി അമേരിക്കയിലേക്ക് പോയത്. ഇതിനിടെ സിത്താര അറിയാതെ മകളും ഭര്‍ത്താവും അമേരിക്കയിലേക്ക് എത്തി.
സംഗീത പരിപാടി കഴിഞ്ഞ് മുറിയിലെത്തിയ സിത്താര വാതില്‍ തുറന്നപ്പോള്‍ അപ്രതീക്ഷത അതിഥികളെ കണ്ട് ഞെട്ടിപ്പോയി. സുഖമാണോ എന്ന് ചോദിച്ചുക്കൊണ്ട് മകള്‍ അമ്മയെ കെട്ടിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും