തൻ്റെ വരാനിരിക്കുന്ന ചിത്രം 'യോദ്ധ'യുടെ റിലീസിന്‍റെ തയ്യാറെടുപ്പിലാണ് സിദ്ധാർഥ് മൽഹോത്ര (Sidharth Malhotrastarrer Yodha movie). ഇതിനിടെ ഈ ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് സംബന്ധിച്ച വാർത്തകളാണ് വാർത്തകളിൽ നിറയുന്നത്. ഫെബ്രുവരി 29 നാണ് 'യോദ്ധ'യുടെ ട്രെയിലർ പുറത്തുവരിക.
ട്രെയിലർ റിലീസിന് ഇനി മൂന്ന് ദിവസം മാത്രമെന്ന് ഓർമിപ്പിച്ചുകൊണ്ട് ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും സിദ്ധാർഥ് പുറത്തുവിട്ടിട്ടുണ്ട്. ഫ്ലൈറ്റും സ്‌ഫോടനവുമെല്ലാം പശ്ചാത്തലമാക്കുന്ന പോസ്റ്ററിൽ ത്രസിപ്പിക്കുന്ന ലുക്കിലാണ് സിദ്ധാർഥ് മൽഹോത്ര. തോക്ക് ചൂണ്ടി, കോംബാറ്റ് മോഡിലാണ് താരം പോസ്റ്ററിൽ. "ആകാശത്ത്, പ്രക്ഷുബ്‌ധതയ്‌ക്കിടയിലും, യോദ്ധ ആക്ഷനായി തയ്യാറെടുക്കുന്നു!
യോദ്ധ ട്രെയിലർ ഫെബ്രുവരി 29 ന് പുറത്തിറങ്ങുന്നു! യോദ്ധ മാർച്ച് 15 ന് സിനിമ തിയേറ്ററുകളിൽ" എന്ന അടിക്കുറിപ്പും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്ററിനൊപ്പം സിദ്ധാർഥ് കുറിച്ചു. തീവ്രമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാകും 'യോദ്ധ' എന്ന് ഉറപ്പ് തരുന്നതാണ് ഈ പോസ്റ്റർ (Yodha movie's Trailer Release latest poster). സാഗർ ആംബ്രെയും പുഷ്‌കർ ഓജയും ചേർന്നാണ് 'യോദ്ധ'യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ദിഷ പടാനിയും രാശി ഖന്നയുമാണ് ഈ ചിത്രത്തിലെ നായികമാർ. സിദ്ധാർഥ് മൽഹോത്ര സൈനികനായാണ് 'യോദ്ധ'യിൽ പ്രത്യക്ഷപ്പെടുക. 'ഷേർഷാ', 'ഇന്ത്യൻ പൊലീസ് ഫോഴ്‌സ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് മൽഹോത്ര വീണ്ടും യൂണിഫോമിൽ എത്തുമ്പോൾ ആരാധകരും ഏറെ ആവേശത്തിലാണ്.