കേരളം

kerala

ETV Bharat / entertainment

'നീ അപരനാര്...' ; 'ഒരു കട്ടില്‍ ഒരു മുറി'യിലെ വീഡിയോ ഗാനമെത്തി - Oru Kattil Oru Muri new song

അൻവർ അലിയുടെ വരികൾക്ക് വർക്കി സംഗീതം പകർന്ന ഗാനം നാരായണി ഗോപനാണ് ആലപിച്ചിരിക്കുന്നത്

SHANAVAZ K BAVAKUTTY NEW MOVIE  NEE APARANAAR VIDEO SONG  HAKKIM SHAH NEW MOVIE  POORNIMA IN ORU KATTIL ORU MURI
Oru Kattil Oru Muri song

By ETV Bharat Kerala Team

Published : Mar 27, 2024, 7:30 PM IST

ക്കിം ഷാ, പ്രിയംവദ കൃഷ്‌ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കട്ടില്‍ ഒരു മുറി'. പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'കിസ്‌മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ 'ഒരു കട്ടില്‍ ഒരു മുറി'യിലെ പുതിയ ഗാനം ഏവരുടെയും ശ്രദ്ധ നേടുകയാണ്.

ചിത്രത്തിലെ 'നീ അപരനാര്...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വർക്കി സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നാരായണി ഗോപനാണ്. അൻവർ അലിയുടേതാണ് വരികൾ. ഗാനം ഹൃദയംതൊടുന്ന മെലഡിയാണ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

ചിത്രത്തിലെ നായികമാരിൽ ഒരാളായ പ്രിയംവദയുടെ കഥാപാത്രത്തെയാണ് ഈ ഗാനരംഗത്തിൽ കാണാനാവുക. ഇവർ വാടകയ്‌ക്ക് താമസിക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ള ചില സംശയങ്ങളാണ് ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകം ഉണർത്തുന്നതും ഒപ്പം ദുരൂഹമായതുമായ വരികളും സംഗീതവും തന്നെയാണ് ഈ പാട്ടിനെ വ്യത്യസ്‌തവും മനോഹരവുമാക്കുന്നത്.

സിനിമയുടേതായി നേരത്തെ പുറത്തുവിട്ട ഗാനവും പോസ്റ്ററുകളും ടീസറുമെല്ലാാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഗാനവും കയ്യടി നേടുകയാണ്. ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് 'ഒരു കട്ടിൽ ഒരു മുറി'യിലെ മറ്റ് പ്രധാന താരങ്ങൾ.

ഒരു കട്ടിലിനെയും മുറിയെയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന ഒരു കട്ടിൽ ഒരു മുറി സപ്‌ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ പി ഉണ്ണികൃഷ്‌ണൻ, പി എസ് പ്രേമാനന്ദൻ, പി എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളക്കാലിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

അൻവർ അലിക്ക് പുറമെ രഘുനാഥ് പലേരിയും ഈ സിനിമയുടെ ഗാനരചയിതാവാണ്. എൽദോസ് ജോർജ് ഛായാഗ്രഹണവും മനോജ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അരുൺ ജോസാണ് ഈ ചിത്രത്തിന്‍റെ കലാസംവിധായകൻ. അങ്കിത് മേനോനും ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകനാണ്.

ആലാപനം രവി ജി, നാരായണി ഗോപൻ, സൗണ്ട് ഡിസൈൻ : രംഗനാഥ് രവി, മിക്‌സിങ് : വിപിൻ വി നായർ, പ്രൊഡക്ഷൻ കൺട്രോളർ : ഏൽദോ സെൽവരാജ്, കാസ്റ്റിംഗ് ഡയറക്‌ടർ - ബിനോയ് നമ്പാല, മേക്കപ്പ് : അമൽ കുമാർ, കോസ്റ്റ്യൂം ഡിസൈൻ : നിസ്സാർ റഹ്മത്ത്, സ്റ്റിൽസ് : ഷാജി നാഥൻ, പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർസ് : അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ഉണ്ണി സി, എ കെ രജിലേഷ് ഡി ഐ : ലിജു പ്രഭാകർ, വിഷ്വൽ ഇഫക്‌ട്‌സ് : റിഡ്‌ജ് വിഎഫ്എക്‌സ്, എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details