'കിസ്‌മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകൾക്ക് ശേഷം പ്രശസ്‌ത സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്‌ത ചിത്രമാണ് 'ഒരു കട്ടിൽ ഒരു മുറി'. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുക്കിയ ഈ സിനിമ ഏപ്രിൽ 27ന് പ്രദർശനത്തിനെത്തുന്നു. ഹക്കിം ഷാ, പൂർണിമ ഇന്ദ്രജിത്ത്, പ്രിയംവദ കൃഷ്‌ണൻ എന്നിവരാണ് 'ഒരു കട്ടിൽ ഒരു മുറി' സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സപ്‌ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് 'ഒരു കട്ടിൽ ഒരു മുറി' സിനിമയുടെ നിർമാണം. അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നത്. ഏറെ നിഗൂഡതകൾ പേറുന്ന, ആകാംക്ഷയേറ്റുന്ന ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു.
വേറിട്ട പ്രമേയത്തിലെത്തുന്ന ഈ ചിത്രത്തിന്‍റെ ഗാനങ്ങളും കയ്യടികൾ നേടിയിരുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റു താരങ്ങൾ.