കേരളം

kerala

ETV Bharat / entertainment

'ഒരു കട്ടിൽ ഒരു മുറി' ; ഷാനവാസ് കെ ബാവക്കുട്ടിയുടെ ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു - Oru Kattil Oru Muri

റൊമാൻ്റിക് കോമഡി ത്രില്ലർ ചിത്രമായ ഒരു കട്ടിൽ ഒരു മുറി പ്രദർശനത്തിനൊരുങ്ങുന്നു

ഒരു കട്ടിൽ ഒരു മുറി  ഷാനവാസ് കെ ബാവക്കുട്ടി  Hakkim Shah  Oru Kattil Oru Muri  Shanavas K Bavakkutty
Shanavas K Bavakkutty New Movie Oru Kattil Oru Muri

By ETV Bharat Kerala Team

Published : Mar 7, 2024, 11:17 AM IST

ഷാനവാസ് കെ ബാവക്കുട്ടി (Shanavas K Bavakkutty) സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' (Oru Kattil Oru Muri) എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുന്നു. രഘുനാഥ് പലേരിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റൊമാൻ്റിക് കോമഡി ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്‌ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷെയിൻ നിഗം നായകനായ 'കിസ്‌മത്ത്', വിനായകന്‍ നായകനായെത്തിയ 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സപ്‌ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം എൽദോ ജോർജ് നിർവഹിക്കുന്നു.

രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ,വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപൻ എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം- വർക്കി, എഡിറ്റിങ് - മനോജ് സി എസ്, പ്രൊഡക്ഷൻ കൺട്രോളർ - ഏൽദോ സെൽവരാജ്, കലാസംവിധാനം - അരുൺ ജോസ്, മേക്കപ്പ് - അമൽ കുമാർ, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ റഹ്മത്ത്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, മിക്‌സിങ്- വിപിൻ വി നായർ, കാസ്റ്റിംഗ് ഡയറക്‌ടർ - ബിനോയ് നമ്പോല, സ്റ്റിൽസ്- ഷാജി നാഥൻ, സ്റ്റണ്ട്- കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ- അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ- ലിജു പ്രഭാകർ, വിഷ്വൽ എഫക്‌ട്‌സ് - റിഡ്‌ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ഉണ്ണി സി, എ കെ രജിലേഷ്, ഡിസൈൻസ് - തോട്ട് സ്റ്റേഷൻ, പിആർഒ - എ എസ് ദിനേശ്.

ABOUT THE AUTHOR

...view details