കേരളം

kerala

ETV Bharat / entertainment

മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും:'ഹൃദയപൂര്‍വ്വ'ത്തിന്‍റെ ചിത്രീകരണം പൂനെയില്‍ - Sathyan Anthikkad Mohanlal film - SATHYAN ANTHIKKAD MOHANLAL FILM

ഒൻപത് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നത്. ഹൃദയപൂര്‍വ്വം എന്നാണ് ചിത്രത്തിന്‍റെ പേര്. 'എന്നും എപ്പോഴുമാണ്' ഇരുവരും ഒരുമിച്ച ഒടുവില്‍ റിലീസായ ചിത്രം.

SATHYAN ANTHIKKAD MOHANLAL FILM  HRIDAYAPOORVAM CINEMA  മോഹന്‍ലാല്‍  സത്യന്‍ അന്തിക്കാട്
Sathyan Anthikkad and Mohanlal (ETV Bharat)

By ETV Bharat Entertainment Team

Published : Sep 26, 2024, 7:35 PM IST

Updated : Sep 26, 2024, 7:41 PM IST

മലയാളി പ്രേക്ഷകര്‍ എക്കാലവും ഇഷ്‌ടപ്പെട്ടിരുന്ന ഒരു കൂട്ടുക്കെട്ടാണ് മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട്. 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 'ഹൃദയപൂര്‍വ്വം' എന്നാണ് ചിത്രത്തിന്‍റെ പേര്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിക്കും. 'എമ്പുരാന്‍റെ' ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ഇതില്‍ ജോയിന്‍ ചെയ്യുക. തുടര്‍ന്നുള്ള ചിത്രീകരണം കൊച്ചിയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രീകരണം ഈ വര്‍ഷം ഡിസംബറില്‍ തുടങ്ങുമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു . 'നൈറ്റ് ഷിഫ്‌റ്റ്' എന്ന ഹ്രസ്വ ചിത്രം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഹൃദയപൂർവ്വം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിലവിൽ എമ്പുരാന്‍റെ ഷൂട്ടിങിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. ചിത്രത്തിന്‍റെ ഗുജറാത്ത് ഷെഡ്യൂൾ ആണ് ഇപ്പോൾ നടക്കുന്നത്. 2024 നവംബറോടെ സിനിമയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Also Read:'ദേവര പാര്‍ട്ട് 1':സഹോദരന് ആശംസയുമായി രാംചരണ്‍

Last Updated : Sep 26, 2024, 7:41 PM IST

ABOUT THE AUTHOR

...view details