കേരളം

kerala

ETV Bharat / entertainment

അല്ലു അർജുനാണ് തന്‍റെ റോൾ മോഡലെന്ന് സാമന്ത റൂത്ത് പ്രഭു - സാമന്ത റൂത്ത് പ്രഭു

അല്ലു അർജുനാണ് സിനിമാ മേഖലയിൽ നിന്നുള്ള തൻ്റെ റോൾ മോഡൽ എന്ന് വെളിപ്പെടുത്തി സാമന്ത റൂത്ത് പ്രഭു. അല്ലു അർജുനെ 'അഭിനയ മൃഗം' എന്നും സാമന്ത വിശേഷിപ്പിച്ചു.

Samantha Ruth Prabhu  Allu Arjun  Samantha Podcast  സാമന്ത റൂത്ത് പ്രഭു  ടേക്ക് 20 എന്ന പോഡ്‌കാസ്‌റ്റ്
അല്ലു അർജുനാണ് തന്‍റെ റോൾ മോഡലെന്ന് സാമന്ത റൂത്ത് പ്രഭു

By ETV Bharat Kerala Team

Published : Mar 5, 2024, 5:04 PM IST

ഹൈദരാബാദ് :മയോസിറ്റിസ് രോഗനിർണയത്തെത്തുടർന്ന് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സാമന്ത റൂത്ത് പ്രഭു അടുത്തിടെ സിനിമാ രംഗത്ത് തിരിച്ചെത്തിയിരുന്നു. ഒരു കോളജില്‍ നടന്ന പരിപാടിയില്‍ തന്‍റെ അഭിനയജീവിതത്തെ പറ്റി സാമന്ത സംസാരിച്ചു. സിനിമാ മേഖലയിലെ സാമന്തയുടെ റോൾ മോഡൽ ആരെന്ന ചോദ്യത്തിന്, അല്ലു അർജുൻ ആണ് തന്‍റെ പ്രചോദനത്തിന്‍റെ ഉറവിടമെന്ന മറുപടിയാണ് സാമന്ത നല്‍കിയത് (Samantha Ruth Prabhu Hails Allu Arjun as 'Acting Beast' and Her Ultimate Acting Role Model). സ്‌ക്രീനിലെ അല്ലു അർജുന്‍റെ വൈവിധ്യമാർന്ന പ്രകടനത്തെയും ക്രാഫ്റ്റിനോടുള്ള അദ്ദേഹത്തിന്‍റെ അർപ്പണബോധത്തെയും സാമന്ത പ്രശംസിച്ചു.

രണ്ട് തവണ അല്ലു അർജുനൊപ്പം അഭിനയിക്കാൻ സാമന്തയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. 2015 ലെ സൺ ഓഫ് സത്യമൂർത്തി എന്ന ചിത്രത്തില്‍ അല്ലു അർജുന്‍റെ നായികയായും, ബ്ലോക്ക്ബസ്‌റ്റർ പുഷ്‌പ : ദി റൈസിലെ ജനപ്രിയ ഗാനമായ ഊ അന്തവാ ഓ ഓ ഓ അന്തവാ എന്ന ഗാനത്തിലെ അതിഥി വേഷത്തിലുമാണ് സാമന്ത അഭിനയിച്ചത്. വ്യത്യസ്‌തമായ കഥാപാത്രങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള അല്ലു അർജുന്‍റെ കഴിവിനെ സാമന്ത അഭിനന്ദിച്ചു. മാത്രമല്ല തന്‍റെ കരിയറിലെ മാർഗനിർദേശത്തിനായി താൻ നോക്കുന്ന ഒരു "അഭിനയ മൃഗം" എന്ന് അല്ലുവിനെ വിശേഷിപ്പിക്കുകയും ചെയ്‌തു.

അല്ലു അർജുനോടുള്ള തന്‍റെ ആരാധനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനൊപ്പം, പ്രൊഫഷണലായും വ്യക്തിപരമായും താൻ നേരിട്ട വെല്ലുവിളികളും സാമന്ത പങ്കുവച്ചു. യഥാർത്ഥ ജീവിത സാഹചര്യങ്ങൾ, പ്രത്യേകിച്ച് മയോസിറ്റിസുമായുള്ള പോരാട്ടം എന്നിവയെ കുറിച്ച് സാമന്ത സംസാരിച്ചു. പേശികളെ ബാധിക്കുന്ന ആ ഒരു അവസ്ഥയാണ് തന്‍റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമെന്ന് സാമന്ത പറഞ്ഞു. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും സാമന്ത പറഞ്ഞു. സോഷ്യൽ മീഡിയയിൽ അവരുടെ ഫോളോവേഴ്‌സിനായി പലപ്പോഴും സാമന്ത തന്‍റെ ഫിറ്റ്നസ് ദിനചര്യകളും മറ്റും പങ്കുവയ്‌ക്കാറുണ്ട്.

അടുത്തിടെ, സാമന്ത തന്‍റെ യുട്യൂബ് ചാനലിൽ ടേക്ക് 20 എന്ന പോഡ്‌കാസ്‌റ്റ് സീരീസ് ആരംഭിച്ചിരുന്നു. അവിടെ മാനസികാരോഗ്യവും ഫിറ്റ്‌നസും സംബന്ധിച്ച വിഷയങ്ങളെ കുറിച്ചാണ് പറയുന്നത്. അമേരിക്കൻ ചാര പരമ്പരയായ സിറ്റാഡലിന്‍റെ ഇന്ത്യൻ അഡാപ്റ്റേഷനിൽ വരുൺ ധവാനൊപ്പം അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് താൻ എന്ന് സാമന്ത അറിയിച്ചു.

ALSO READ : നയന്‍താര- വിഘ്നേഷ് ബന്ധം അവതാളത്തില്‍? ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് വിഘ്നേഷിന്‍റെ പ്രണയ പോസ്റ്റ്

ABOUT THE AUTHOR

...view details