തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാണ് സായി പല്ലവി. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. സീതയുടെ വേഷത്തിലാണ് നടി എത്തുന്നത്. സിനിമയില്‍ അഭിനയിക്കാനായി താരം വെജിറ്റേറിയന്‍ ആയി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തമിഴ് മാധ്യമത്തില്‍ താനുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സായി പല്ലവി.
സായി പല്ലവി രാമായാണ സിനിമയില്‍ അഭിനയിക്കാനിയി വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതിനായി നടി പ്രത്യേക പാചകക്കാരെ ചുമതലപ്പെടുത്തിയെന്നും അവര്‍ക്കൊപ്പമായും താരം യാത്ര ചെയ്യുന്നത് എന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടയാണ് സമൂഹമാധ്യമത്തിലൂടെ താരം പ്രതികരണവുമായി എത്തിയത്.
പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. തനിക്കെതിരെ കെട്ടിച്ചമച്ച കഥകള്‍ പ്രചരിക്കുമ്പോഴൊന്നും പ്രതികരിക്കാറില്ലെന്നും എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ല എന്നുമാണ് നടി കുറിച്ചത്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സായി പല്ലവി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നെക്കുറിച്ച് എല്ലാ സമയത്തും അടിസ്ഥാനരഹിതമായ പ്രസ്‌താവനകളും അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും ഉദ്യോശത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്‌ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇത് പതിവായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല.