കേരളം

kerala

ETV Bharat / entertainment

ദൃശ്യ വിസ്‌മയമൊരുക്കാന്‍ വീണ്ടും ഋഷഭ് ഷെട്ടി; 'കാന്താര ചാപ്‌റ്റര്‍ 1' റിലീസ് തിയതി പ്രഖ്യാപിച്ചു - KANTARA CHAPTER1 RELEASE DATE

സിനിമാ പ്രേമികള്‍ക്ക് സര്‍പ്രൈസ് ഒരുക്കികൊണ്ട് തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു കാന്താര. ചിത്രത്തിന്‍റെ രണ്ടാം ഭാഗം റിലീസ് തിയതി പുറത്തുവിട്ടു.

RISHAB SHETTY KANTARA CHAPTER1  KANTARA MOVIE  കാന്താര ചാപ്‌റ്റര്‍ 1 സിനിമ  ഋഷഭ് ഷെട്ടി സിനിമ കാന്താര റിലീസ്
കാന്താര രണ്ടാം ഭാഗം പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 18, 2024, 3:59 PM IST

കന്നഡയില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റായിരുന്നു ഋഷഭ് ഷെട്ടിയുടെ 'കാന്താര'. ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് മറക്കാനാവാത്ത തിയേറ്റര്‍ അനുഭവം സമ്മാനിച്ച ചിത്രമാണിത്. കാന്താരയിലെ അഭിയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഋഷഭ് ഷെട്ടിക്കായിരുന്നു ലഭിച്ചത്.

ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്‍റെ രണ്ടാം ഭാഗം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 'കാന്താര ചാപ്റ്റര്‍ 1' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 2ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഗംഭീര പോസ്‌റ്ററിനൊപ്പമാണ് പ്രഖ്യാപനം.

ചോരപുരണ്ട മഴുവും ശൂലവുമായി നില്‍ക്കുന്ന ഋഷഭ് ഷെട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്. ആദ്യഭാഗത്തിന്‍റെ തുടര്‍ച്ചയായാണ് ഈ ചിത്രം എത്തുന്നത്.

ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഋഷഭിനൊപ്പം വമ്പൻ താരനിര അണിനിരക്കുമെന്ന തരത്തിലുള്ള നിരവധി വാർത്തകൾ ഇതിനോടകം പുറത്തുവന്നിരുന്നു. എന്നാൽ അഭിനേതാക്കളുടെ കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മലയാളത്തിൽ നിന്നും ജയറാമും മോഹൻലാലും ചിത്രത്തിന്റെ ഭാഗമായേക്കാം എന്നും സൂചനയുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിരഗുണ്ടൂര്‍ ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിന്റെ 30 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയാത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു.

കാന്താരയുടെ ആദ്യ ഭാഗം 2022 സെപ്‍തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കാന്താരയ്‍ക്ക് ഗുണമായത്.

Also Read: 'നയന്‍ നിങ്ങളാണ് യഥാര്‍ത്ഥ രാജ്ഞി' 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തി; ഡോക്യുമെന്‍ററിക്ക് മികച്ച പ്രതികരണം

ABOUT THE AUTHOR

...view details