ബോളിവുഡിലെ പ്രശസ്‌തമായ താരമാണ് റിമി സെൻ. അടുത്തിടെ പ്ലാസ്‌റ്റിക് സർജറി ചെയ്‌തുവെന്ന തരത്തിൽ റിമി സെന്നിന്‍റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയിയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ പ്ലാസ്‌റ്റിക് സർജറി ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം.
"ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തതായാണ് ആളുകള്‍ക്ക് തോന്നുന്നതെങ്കില്‍, അത് വളരെ നല്ല കാര്യമാണെന്നാണ് എന്‍റെ പക്ഷം. പ്ലാസറ്റിക് സര്‍ജറി ചെയ്യാതെ തന്നെ ആളുകള്‍ അങ്ങനെ പറയുന്നുണ്ടല്ലോ. ഞാന്‍ ഫില്ലറുകളും ബൊട്ടോക്‌സും പിആര്‍പി ട്രീറ്റ്‌മെന്‍റുമാണ് ചെയ്‌തത്, അല്ലാതെ മറ്റൊന്നുമല്ല'' - റിമി സെൻ മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയിൽ നിന്ന് വർഷങ്ങളായി ബ്രേക്ക് എടുത്ത താരത്തിന്‍റെ പുതിയ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റിമിയുടെ പുതിയ ലുക്ക് ശസ്‌ത്രക്രിയ നടത്തിയത് കൊണ്ടാണെന്നായിരുന്നു ഒരു വിഭാഗം ആരാധകർ പ്രതികരിച്ചത്. ഇതിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് ധാരാളം നല്ല ഡോക്‌ടർമാരുണ്ട്, അവർ ഫെയ്‌സ്‌ലിഫ്റ്റിൽ വളരെ മിടുക്കരാണ്. എനിക്കും അത് ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷേ എനിക്ക് 50 വയസ് കഴിഞ്ഞതിന് ശേഷമേ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കൂ എന്നും താരം പറഞ്ഞു. ഇതെല്ലാം ഇപ്പോൾ വളരെ നന്നായി നടന്നുകൊണ്ടിരിക്കുന്ന ഒരു ജോലിയാണ് എന്നും അവർ കൂട്ടിച്ചേർത്തു.