കേരളം

kerala

ETV Bharat / entertainment

മാള്‍ ഉദ്‌ഘാടനത്തിനിടെ രശ്‌മികയുടെ 'രഞ്ജിതമേ' ഡാന്‍സ്; വീഡിയോ വൈറല്‍ - Rashmika Mandanna Dance vIRAL - RASHMIKA MANDANNA DANCE VIRAL

വാരിസിലെ രഞ്ജിതമേ എന്ന ഗാനത്തിന് ചുവടുവച്ച് രശ്‌മിക മന്ദാന. താരത്തിന്‍റെ ഡാൻസ് വീഡിയോ വൈറൽ.

RASHMIKA MANDANNA  RANJITHAME DANCE IN PUBLIC EVENT  VIDEO VIRAL  ENTERTAINMENT NEWS
Rashmika Mandanna (ETV Bharat)

By ETV Bharat Kerala Team

Published : Jul 26, 2024, 1:14 PM IST

വാരിസിലെ 'രഞ്ജിതമേ' എന്ന ഗാനത്തിന് ചുവടുവച്ച് നാഷണൽ ക്രഷ് രശ്‌മിക മന്ദാന. കൊല്ലത്ത് ഒരു ഷോപ്പിങ് മാൾ ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ് താരം ഈ ഗാനത്തിന് ചുവട് വച്ചത്. രണ്ട് വർഷത്തിന് ശേഷം കേരളത്തിൽ എത്തിയ രശ്‌മികയ്‌ക്ക് വമ്പൻ വരവേൽപ്പ് നൽകിയാണ് കേരളക്കര സ്വീകരിച്ചത്.

നിരവധി ആരാധകരാണ് താരത്തെ കാണാൻ തടിച്ചുകൂടിയത്. രശ്‌മിക അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകള്‍ പ്ലേ ചെയ്‌താണ് താരത്തെ സ്വീകരിച്ചത്. അതിനിടെയാണ് താരത്തിന്‍റെ ഹിറ്റ് നമ്പറായ രഞ്ജിതമേ പ്ലേ ചെയ്‌തത്. പാട്ട് കേട്ട ഉടന്‍ താരം ചുവടുവയ്‌ക്കുകയായിരുന്നു.

ആരാധകരെയും അത് ഏറെ ആവേശം കൊള്ളിച്ചു. മാത്രമല്ല രശ്‌മിക മന്ദാന 'രഞ്ജിതമേ'യ്‌ക്ക് നൃത്തം ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‌ത 'വാരിസ്'ൽ വിജയും രശ്‌മിക മന്ദാനയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'വാരിസ്' ബോക്‌സോഫിസിൽ 300 കോടിയിലധികം നേടി വൻ ഹിറ്റായിരുന്നു.

ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്‌പ, സീതാരാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് രശ്‌മിക മന്ദാന കേരളത്തിൽ കൂടുതൽ ആരാധകരെ സൃഷ്‌ടിച്ചത്. പുഷ്‌പ രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്‌മികയുടേതായി റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ.

അതേസമയം, പുഷ്‌പ 2വിന്‍റെ റിലീസ് മാറ്റിയിട്ടുണ്ട്. നേരത്തെ തന്നെ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ ഓഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ തിയതി ഡിസംബര്‍ 6 ആണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്‌പ 2വില്‍ അല്ലു അർജുൻ, രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Also Read:നിഗൂഢം... പണപ്പെട്ടിയുമായി രശ്‌മിക മന്ദാന; കുബേരയിലെ ഫസ്റ്റ് ലുക്കും വീഡിയോയും പുറത്ത്

ABOUT THE AUTHOR

...view details